തിരുവനന്തപുരം: അധികാരി വർഗത്തിെൻറ അഹന്തക്കുമുന്നിൽ ഹോമിക്കപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിെൻറ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. മാധ്യമ പ്രവർത്തകർക്കിടയിൽ കെ.എം.ബി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബഷീർ കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചയാണ് ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഓടിച്ച കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന ബഷീറിെൻറ വിയോഗം മാധ്യമലോകവും കേരളത്തിെൻറ പൊതു സമൂഹവും ഒരുപോലെ ചര്‍ച്ച ചെയ്തെങ്കിലും മരണത്തിെൻറ ഒന്നാം വാർഷികത്തിലും ബഷീറിന് നീതി ലഭിച്ചില്ലെന്ന വസ്തുത ബാക്കി. ഭാര്യക്ക് ജോലിയും കുടുംബത്തിന് സർക്കാറിെൻറ സാമ്പത്തിക സഹായവും ലഭിച്ചത് ഒഴിച്ചുനിർത്തിയാൽ കേസിെൻറ കാര്യത്തിൽ ഇപ്പോഴും നീതി അകലെയാണ്.
ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് സസ്പെന്ഷന് കാലാവധിക്കിടെ സര്‍ക്കാര്‍ സര്‍വിസില്‍ തിരികെ പ്രവേശിച്ചു. കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും സുഹൃത്ത് വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കിയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാൽ, പ്രതികൾ ഹാജരാകാത്തതിനെ തുടർന്ന് വിചാരണ നടപടികൾ ഇഴയുകയാണ്.
കേസിെൻറ ആദ്യം മുതൽ ഒത്തുകളി നടന്നെന്ന് ആരോപണമുയർന്നിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് പരിശോധന നടത്താത്തതു മുതൽ വാഹനം ഓടിച്ച ആളെ മാറ്റാനും സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടാൻ അനുവദിച്ചതും അറസ്റ്റിലായ ആളെ ജയിലിൽ അയക്കാതെ ആശുപത്രിയിലേക്ക് മാറ്റിയതും ഒടുവിൽ ആരോഗ്യ വകുപ്പിലെ സുപ്രധാന തസ്തികയിൽ നിയമിച്ചതും വരെ ഒത്തു കളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു.
മാധ്യമ-പൊതു സമൂഹത്തിെൻറ പ്രതിഷേധങ്ങളും മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രത്യേക താൽപര്യവുമായിരുന്നു ശ്രീറാമിെൻറ അറസ്റ്റിനും സസ്പെൻഷനുമൊക്കെ കാരണമായത്. എന്നാൽ, മദ്യപിച്ചിരുന്നോയെന്ന് പൊലീസ് കൃത്യമായി പരിശോധിക്കാത്തത് കേസിൽ തിരിച്ചടിയുമായി. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 100 സാക്ഷിമൊഴികളാണുള്ളത്.
10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തെൻറ കാര്‍ ശ്രീറാമിന് കൈമാറുകയും വേഗത്തില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്.
ശ്രീറാം വെങ്കിട്ടരാമന് തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ കുറ്റപത്രത്തില്‍ അന്വേഷണസംഘം അക്കമിട്ട് നിരത്തുന്നു. തുടര്‍ വിചാരണ ജില്ല സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള കമ്മിറ്റല്‍ നടപടിക്രമങ്ങളാണ് ഇപ്പോൾ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(3)യില്‍ പുരോഗമിക്കുന്നത്. അതിെൻറ ഭാഗമായി സെപ്റ്റംബർ 14ന് ഹാജരാകാൻ ശ്രീറാമിനും വഫക്കും നോട്ടീസ് അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.