ചാലക്കുടി: മരണക്കടലിൽനിന്ന് രക്ഷപ്പെട്ട് ആൽവിനും സാംസണും അനൂപും വീട്ടിലെത്തി. മുംബൈയിൽ ബാർജ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട നോർത്ത് ചാലക്കുടി സെൻറ് ജോസഫ്സ് പള്ളിക്ക് സമീപം പറക്കോടത്ത് വീട്ടിൽ സാജുവിെൻറ മകൻ സാംസൺ (23), കളത്തിപറമ്പിൽ റോയിയുടെ മകൻ ആൽവിൻ (23), പോട്ട ധന്യ ആശുപത്രിക്ക് സമീപം കുഴിക്കാട്ടുശ്ശേരി പെരുന്തുരുത്തി അനൂപ് (29) എന്നിവർ ഞായറാഴ്ച രാവിലെ 11ഒാടെയാണ് വീട്ടിലെത്തിയത്. ജീവിതത്തിനും മരണത്തിനും ഇടയിലെ അനിശ്ചിതാവസ്ഥ പിന്നിട്ട ഇവർക്ക് നാട്ടിൽ കാൽ കുത്തിയപ്പോൾ സന്തോഷമായി.
നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് ദിവസം കടലിൽ അലയേണ്ടിവന്ന ബാർജിലെ ജീവനക്കാരനായിരുന്നു സാംസൺ. അനൂപ് മറ്റൊരു ബാർജിലായിരുന്നു. അത് തകർന്ന് അനൂപ് കടലിൽ വീഴുണു.
ചുഴലിക്കാറ്റിനെ തുടർന്ന് മേയ് 16ന് പുലർച്ച മൂന്നിനാണ് 200ഓളം ജീവനക്കാരുണ്ടായിരുന്ന സാംസെൻറയും ആൽവിെൻറയും ബാർജ് നിയന്ത്രണം വിട്ടത്. നങ്കൂരം പൊട്ടുകയും എൻജിൻ ബന്ധം നഷ്ടപ്പെടുകയും ചെയ്തു. ബാർജിനുള്ളിൽ ആയിരുന്ന ഇവർക്ക് അപകടം ആദ്യം തിരിച്ചറിയാനായില്ല. ചുഴലിക്കാറ്റിെൻറ ശക്തിയിൽ വടം പൊട്ടി നിയന്ത്രണം വിട്ടുപോവുകയായിരുന്നു.
എൻജിൻ കെട്ടിവലിച്ചുകൊണ്ടുപോവുകയാണെന്നാണ് ഇവർ ആദ്യം കരുതിയത്. ആദ്യം വാതിലിലൂടെ നോക്കാൻ കഴിഞ്ഞെങ്കിലും കുറച്ചുകഴിഞ്ഞ് ബാർജിെൻറ വാതിൽ അടച്ചു. ബാർജിന് പുറത്തുള്ളവർ പിന്നീടാണ് കാര്യങ്ങൾ ഇവരെ അറിയിച്ചത്. നിയന്ത്രണം വിട്ട ബാർജ് കടലിലൂടെ കറങ്ങിത്തിരിയുകയായിരുന്നു. കിലോമീറ്ററുകൾ പിന്നിട്ട് ഗുജറാത്ത് ഭാഗത്ത് പാകിസ്താൻ അതിർത്തിയിലെത്താറായ ബാർജിനെ നാവികസേനയുടെ ബോട്ട് വന്ന് തിരിച്ചെത്തിക്കുകയായിരുന്നു. 18ന് ഉച്ചയോടെ മുംബൈയിൽ ഇവരെ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.