ന്യൂമാഹി: മാഹി ബൈപാസ് റോഡിലൂടെ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ചൊക്ലി സ്വദേശിക്ക് പരിക്കേറ്റു. കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൻ പോളോ കാറാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ച് ഇടിയുടെ ആഘാതത്തിൽ മൂന്ന് തവണ തലകീഴായി മറിഞ്ഞ് ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ചൊക്ലി സ്വദേശിയായ യുവാവിന് പരിക്കേറ്റു.
ഷോറൂമിൽ നിന്ന് ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന വാഗണർ കാറിലുണ്ടായിരുന്ന യുവാവിനാണ് പരിക്കേറ്റത്. ഈ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂർണമായും തകർന്നു. രണ്ടു വാഹനങ്ങളും ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടങ്ങൾ തുടർകഥയാകുമ്പോഴും ബൈപാസിൽ ക്യാമറ സ്ഥാപിക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.