അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വട്ടലക്കി സ്വദേശികളായ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം. കഴിഞ്ഞ 26ന് ജനിച്ച കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു.

ഔദ്യോ​ഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി നാലു കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം അട്ടപ്പാടിയിലുണ്ടായിട്ടുണ്ട്. സംഭവം വലിയ വിവാദമായപ്പോള്‍ ആരോ​ഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവർ അട്ടപ്പാടി സന്ദർശിച്ചിരുന്നു.

Tags:    
News Summary - Another infant death in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.