കൊച്ചി: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൈകോ ടതി സ്വമേധയ സ്വീകരിച്ച ഹരജിയിൽ മരണപ്പെട്ട സാജൻ പാറയിലിെൻറ സഹോദരൻ കക്ഷി ചേരും . കേസിൽ തന്നെയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് സാജെൻറ ഏക സഹോദരൻ ശ്രീജിത് പാറ യിൽ ഹൈകോടതിയിൽ അപേക്ഷ നൽകി. നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തിലാണ് സഹോദരൻ കക്ഷി ചേരുന്നത്.
നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ചെയർമാനടക്കം ഭരണസമിതിക്കും സഹോദരനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിൽ കുറ്റകരമായ പങ്കുണ്ടെന്ന് അപേക്ഷയിൽ പറയുന്നു. കക്ഷി ചേരാൻ സാജെൻറ ഭാര്യക്ക് ആഗ്രഹമുണ്ടെങ്കിലും ഭർത്താവിെൻറ മരണത്തെ തുടർന്ന് ഏറെ തകർന്ന അവസ്ഥയിലായതിനാലാണ് സാധിക്കാത്തത്. കൺെവൻഷൻ സെൻററിന് അനുമതി വൈകിപ്പിച്ചതിൽ നഗരസഭ ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കുമുള്ള പങ്കിനെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ അറിയാം. അതിനാൽ, കേസിൽ തീരുമാനമെടുക്കും മുമ്പ് തന്നെക്കൂടി കേൾക്കണമെന്നും അതിനായി കക്ഷി ചേർക്കണമെന്നുമാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കൺവെൻഷൻ സെൻററിെൻറ പ്ലാനിന് അനുമതി വൈകിയത് ആര്ക്കിടെക്ടിെൻറയും ഉടമയുടെയും ഭാഗത്ത് നിന്നുണ്ടായ നിയമലംഘനങ്ങളും പിഴവുകളും മൂലമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ അധികൃതരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് സർക്കാർ നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.