കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യാ കേസന്വേഷണവുമായി ബന്ധപ്പ െട്ട് പൊലീസിൽ പോര്. അന്വേഷണ വിവരങ്ങൾ സി.പി.എമ്മിനും സർക്കാറിനും അനുകൂലമായി ഒരു വിഭാഗം ചോർത്തുന്നുവെന്ന പരാതിയുമായി അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി കൃഷ്ണദാസ ് ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിനെ കണ്ടു. ജില്ലയിലെ മറ്റൊരു മുതിർന്ന പൊലീസ് ഒാഫിസറുടെ ഇടപെടലാണ് അന്വേഷണ സംഘത്തലവെൻറ പരാതിയിലൂടെ പുറത്തുവരുന്നത്.അ തിനിടെ, പൊലീസ് അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി സാജെൻറ ഭാര്യ ബീന രംഗത്തുവ ന്നു.
കേസ് സി.ബി.െഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തുനൽകി. സാജെൻറ കുടുംബത്തിെൻറ ഫോൺവിളി വിവരങ്ങൾ സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകളാണ് പൊലീസിലെ പോര് മറനീക്കിയത്. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തിെൻറ എല്ലാ വശങ്ങളും പരിശോധിക്കുന്നതിെൻറ ഭാഗമായാണ് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മുഴുവൻ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചത്.
സാജെൻറ പേരിലുള്ള ഒരു നമ്പറിൽനിന്ന് സഹായിയും ഡ്രൈവറുമായിരുന്ന ഒരാളുടെ നമ്പറിലേക്കും തിരിച്ചും അസ്വാഭാവികമായ വിളികൾ നടന്നതിെൻറ വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തു. ഇതേചൊല്ലി എന്തെങ്കിലും കുടുംബപ്രശ്നങ്ങളുണ്ടായതായോ അത് ആത്മഹത്യയിലേക്ക് നയിച്ചതിനുള്ള തെളിവുകളോ പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബപ്രശ്നമാണ് ആത്മഹത്യയുടെ കാരണമെന്ന തീർപ്പ് അന്വേഷണ സംഘം കൈക്കൊണ്ടിട്ടില്ല.
എന്നാൽ, ആത്മഹത്യയുടെ കാരണം കുടുംബപ്രശ്നങ്ങളാണെന്ന് തെളിഞ്ഞുവെന്നാണ് ഫോൺവിളി വിവരങ്ങൾ ഉദ്ധരിച്ച് പാർട്ടി കേന്ദ്രങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ.സാജെൻറ കൺവെൻഷൻ സെൻററിന് അനുമതി നൽകുന്നതിൽ ആന്തൂർ നഗരസഭയുടെ കടുത്ത നിലപാടാണ് ആത്മഹത്യയുടെ കാരണമെന്ന കുടുംബത്തിെൻറ ആരോപണത്തിൽ പ്രതിരോധത്തിലായ സി.പി.എം, ഫോൺവിളി വിവരങ്ങൾ പിടിവള്ളിയാക്കുകയായിരുന്നു.
അതിന് പൊലീസിലെ ചിലർ സഹായിച്ചുവെന്ന പരാതിയാണ് അന്വേഷണ സംഘത്തലവൻ ഉന്നയിക്കുന്നത്. ഇല്ലാത്ത വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുകയാണ് പൊലീസ് എന്നാണ് ബീനയുടെ കത്തിലെ പരാതി. ഡ്രൈവറുമായി അരുതാത്ത ബന്ധമുണ്ടെന്നുവരെ മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നു. മകൾ ഇങ്ങനെ മൊഴി നൽകിയെന്ന പച്ചക്കള്ളമാണ് പൊലീസിൽ നിന്ന് പ്രചരിക്കുന്നത്. സാജനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ കുറ്റക്കാരായ നഗരസഭാധികൃതരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ആന്തൂർ: ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി
കൊച്ചി: കണ്ണൂര്‍ ആന്തൂരില്‍ കണ്വെന്ഷന് സെൻററിന് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജി ഹൈകോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. സത്യവാങ്മൂലം നല്കാന് ഒരുദിവസം കൂടി വേണമെന്ന സര്‍ക്കാറിെൻറയും ഒരാഴ്ച വേണമെന്ന നഗരസഭയുടെയും ആവശ്യത്തെതുടര്ന്നാണിത്. കെട്ടിടത്തിന് ഒക്യുെപന്സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.