കൊച്ചി: ആന്തൂരിലെ പാർഥാ കൺവെൻഷൻ സെൻററിെൻറ പ്ലാനിന് അനുമതി വൈകിയത് ആർക്കിടെ ക്ടിെൻറ പിഴവുമൂലമെന്ന് സർക്കാർ ഹൈകോടതിയിൽ. ഉടമയുടെയും ആര്ക്കിടെക്ടിെൻറയു ം നിയമലംഘനങ്ങളും പിഴവുകളുമാണ് പല ഘട്ടത്തിലും അനുമതി വൈകാൻ കാരണമായത്. മുൻകൂർ അനുമതിയില്ലാതെ കെട്ടിടത്തിെൻറ ഘടനയിൽ മാറ്റം വരുത്തിയെന്നും തദ്ദേശ സ്വയംഭരണ അണ ്ടർ സെക്രട്ടറി ജി. അനിൽകുമാർ ൈഹകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നഗരസഭക്ക് വീഴ്ച വന്നിട്ടില്ലെന്ന നിലയിലാണ് സർക്കാറിെൻറ വിശദീകരണം. കൺവെൻഷൻ സെൻററിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തെന്ന മാധ്യമവാർത്തകളെത്തുടർന്ന് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് വിശദീകരണം. ചില അപാകതകൾ പരിഹരിക്കണമെന്ന ഉപാധിയോടെ കൺവെൻഷൻ സെൻററിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആത്മഹത്യയെ കൺവെൻഷൻ സെൻററുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ ശരിയല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ആർക്കിടെക്ട് അശ്രദ്ധയോടെയാണ് ഇക്കാര്യങ്ങൾ ചെയ്തതെന്നാണ് വ്യക്തമാകുന്നത്. കെട്ടിടത്തിെൻറ ഘടന മാറ്റിയത് നഗരസഭ അറിയാതെയാണ്. ആളുകൾ ഒത്തുചേരുന്ന സ്ഥലമെന്ന നിലയിൽ നഗരസഭ ജാഗ്രതയോടെ പ്രവർത്തിച്ചിട്ടുണ്ട്.
2013 ഒക്ടോബറിൽ സാജെൻറ ഭാര്യാപിതാവ് 2828 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം നിർമിക്കാൻ അനുമതി തേടി അപേക്ഷ നൽകി. മതിയായ രേഖകളില്ലാത്തതിനാൽ ജില്ല ടൗൺ പ്ലാനർ അപേക്ഷ മടക്കി. 2014ൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും എട്ട് പോരായ്മകൾ ചൂണ്ടിക്കാട്ടി മടക്കി. 2015ൽ 3127.45 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ പ്ലാൻ നൽകി.
2015ൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി വിഭജിച്ച് ആന്തൂർ നഗരസഭക്ക് രൂപം നൽകിയശേഷം അഗ്നിശമന സേനയും മലിനീകരണ നിയന്ത്രണ ബോർഡും എൻ.ഒ.സി നൽകി. പുതിയ പ്ലാൻ അനുസരിച്ച് നിർമാണ അനുമതിയും നൽകി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നഗരസഭയുടെ ഇടപെടലുകൾ ഉണ്ടായത്. 2018 ഒക്ടോബര്‍ 31ന് ജില്ല ടൗണ്‍ പ്ലാനറുടെയും നഗരസഭ അധികൃതരുടെയും സംയുക്ത പരിശോധന നടത്തി.
നവംബര്‍ ഏഴിന് നടത്തിയ പരിശോധനയില്‍ പാര്‍ക്കിങ് നിലയിലെ റാമ്പിനു മുകളില്‍ ഒരു കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെത്തി. ഇത് പ്ലാനിന് വിരുദ്ധമായതിനാല്‍ പരിഹരിക്കാതെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കി. നിര്‍മാണം പൂര്‍ത്തിയായെന്ന് 2019 ഏപ്രില്‍ 12ന് ഉടമ അറിയിച്ചു. തുടര്‍ന്ന് മുനിസിപ്പല്‍ എൻജിനീയറും പി.ഡബ്ല്യു.ഡി ഓവര്‍സിയറും സ്ഥലം പരിശോധിച്ചു. നഗരസഭ സെക്രട്ടറി 15 ന്യൂനതകള്‍ ചൂണ്ടിക്കാട്ടി. ഇത് പരിശോധിച്ച ഓവര്‍സിയറും എൻജിനീയറും നഗരസഭാ സെക്രട്ടറി ചൂണ്ടിക്കാട്ടിയ ഏഴു ന്യൂനതകള്‍ വസ്തുതാപരമാണെന്ന് ജൂൺ 14ന് വ്യക്തമാക്കി.
18നാണ് സാജന് ആത്മഹത്യ ചെയ്തത്. സാജെൻറ മരണശേഷം ചീഫ് ടൗൺ പ്ലാനറുടെ (വിജിലൻസ്) നിർേദശ പ്രകാരം നടത്തിയ പരിശോധനയിലും അഞ്ച് പോരായ്മകൾ കണ്ടെത്തി. വാട്ടർ ടാങ്ക്, ഇൻസിനറേറ്റർ, ജനറേറ്റർ, എ.സി കംപ്രസർ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ആറുമാസത്തിനകം പരിഹരിക്കാമെന്ന ഉറപ്പിൽ അനുമതി നൽകുകയായിരുെന്നന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.