തിരുവനന്തപുരം: ആന്തൂരിനെ മുന്നിൽനിർത്തി സി.പി.എമ്മിൽ പുകയുന്ന വിവാദങ്ങൾ കണ്ണൂര ിലേക്ക്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ച വിവാദത്തെച്ചൊല്ലി സംസ്ഥ ാന സമിതിയിൽ അരങ്ങേറിയ വിമർശനവും മുൻ ജില്ല സെക്രട്ടറി പി. ജയരാജെൻറ സമൂഹമാധ്യമ ഫാൻസിെനതിരായ സംസ്ഥാന നേതൃത്വത്തിെൻറ നിലപാടും കണ്ണൂർ സി.പി.എമ്മിനെ പിടിച്ചുലക്ക ുകയാണ്.
ആന്തൂർ വിഷയത്തിൽ കണ്ണൂരിലെ നേതൃത്വം രണ്ട് തട്ടിലാണിപ്പോൾ. ഇൗ സാഹചര്യ ത്തിൽ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ജൂൺ 30ന് ചേരുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയുടെ തെരഞ് ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സംസ്ഥാന സമിതിയിൽ നടന്ന ചർച്ചയുടെ റിപ്പോർട്ടിങ്ങിനാണ് ജില്ല കമ്മിറ്റി ചേരുന്നതെന്നാണ് നേതൃത്വം പറയുന്നത്. ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയെ ജയിംസ് മാത്യുവും പി. ജയരാജനും സംസ്ഥാന സമിതിയിൽ വിമർശിച്ചിരുന്നു.
അവരെ പിന്തുണച്ച സംസ്ഥാന നേതൃത്വത്തിെൻറ നിലപാട് ജില്ലയിലെ അണികളിൽ ആശയക്കുഴപ്പം വർധിപ്പിച്ചിരിക്കുകയാണ്. നാല് ഏരിയ കമ്മിറ്റികളിലും കണ്ണൂർ ജില്ല കമ്മിറ്റിയിലും ഭൂരിപക്ഷംപേരും ശ്യാമളെക്കതിരായ നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന നേതൃത്വം ശ്യാമളയെ പിന്തുണച്ച സാഹചര്യത്തിൽ ജില്ല കമ്മിറ്റിയിൽ വിശദചർച്ച നടക്കുമെന്നാണ് സൂചന.
ഇതിനിടെയാണ് എം.വി. ഗോവിന്ദെനതിരായ ജെയിംസ് മാത്യുവിെൻറ ആക്ഷേപം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. നഗരസഭ ലൈസൻസ് വൈകിപ്പിച്ചത് അന്നത്തെ തദ്ദേശ മന്ത്രി കെ.ടി. ജലീലിനെ അറിയിച്ചിരുെന്നന്നാണ് ജെയിംസ് മാത്യു സംസ്ഥാന സമിതിയിൽ പറഞ്ഞത്.
പിന്നാലെ ശ്യാമളയുടെ ഭർത്താവ് കൂടിയായ എം.വി. ഗോവിന്ദൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചത് എന്തിനെന്ന് ചോദിച്ച ജെയിംസ് മാത്യു, ആ ഇടപെടലിന് ശേഷം നടപടി മുടങ്ങിയെന്നും ആക്ഷേപമുന്നയിച്ചു. ജെയിംസ് മാത്യുവുമായി ബന്ധപ്പെട്ടവർക്ക് നേരത്തെയും പി.കെ. ശ്യാമളെക്കതിരെ പരാതിയുണ്ടായിരുന്നു.
മണ്ഡലത്തിലെ റോഡ് നിർമാണ അനുമതി അറിയിച്ചില്ലെന്ന് പറഞ്ഞ് തടസ്സം നിെന്നന്നാണ് ആേക്ഷപം. പി. ജയരാജനും ശ്യാമളയുടെ നടപടികളിൽ വിയോജിപ്പുണ്ട്. പൊതുയോഗത്തിൽ ശ്യാമളയുടെ രാജി സംസ്ഥാന സമിതി തീരുമാനിക്കുമെന്ന തെൻറ പ്രസംഗം ജില്ല കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു എന്ന് സംസ്ഥാന സമിതിയിൽ ജയരാജൻ പറഞ്ഞിരുന്നു. നേതൃത്വവുമായി അകന്ന ജയരാജനൊപ്പം കണ്ണൂരിൽ എത്രപേർ നിൽക്കുമെന്ന് വ്യക്തമാകുന്നത് കൂടിയാവും ജില്ല കമ്മിറ്റി യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.