പരിസ്ഥിതിവാദത്തെ അപഹസിച്ച എം.എൽ.എമാരെ വിമർശിച്ച് കാനം

തിരുവനന്തപുരം: പരിസ്ഥിതി വാദത്തെ അപഹസിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രസംഗിച്ച എം.എൽ.എമാരെ വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിബിഡ വനത്തിൽ ഉരുൾപ്പൊട്ടിയില്ലേ എന്ന തരത്തിലുള്ള പരാമർശം അജ്ഞത കൊണ്ടാണെന്നും കാനം പറഞ്ഞു. 

ശാസ്ത്രീയമായ ധാരണകളുടെ കുറവാണ് ഇത്തരം പരാമർശനത്തിന് വഴിവെച്ചത്. എം.എൽ.എമാരുെട ശാസ്ത്ര അവബോധത്തെ കുറിച്ച് ജനങ്ങൾ വിലയിരുത്തും. പണ്ട് സീതി ഹാജി സമാനരീതിയിലുള്ള ചോദ്യം ചോദിച്ചിട്ടുണ്ട്. സമുദ്രത്തിൽ എങ്ങനെയാണ് മഴ പെയ്യുന്നതെന്നായിരുന്നു സീതി ഹാജിയുടെ ചോദ്യമെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി. 
 

Tags:    
News Summary - Anti Enviornment Speech: CPI Leader Kanam Rajendran ritisies MLA's -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.