?????????? ??????? ???????? ????? ??? ?????? ??????? ??????????????????

ഫാഷിസ്റ്റ് വിരുദ്ധ ഹ്രസ്വചിത്രം 'ഗോവ്​ ആന്‍ഡ് ഗോദ്സെ' ശ്രദ്ധേയമാകുന്നു VIDEO

കൊടുവള്ളി: ചിന്തകളുടെ ആഴങ്ങളിലേക്കും അനുഭവങ്ങളുടെ കാഠിന്യങ്ങളിലേക്കും തുളച്ചുകയറുന്ന വാക്കുകളും ദൃശ്യങ്ങളും കവിതയും സമന്വയിപ്പിച്ച് തയാറാക്കിയ ഫാഷിസ്റ്റ് വിരുദ്ധ പോയട്രി ഫിലിം 'ഗോ ആന്‍ഡ് ഗോദ്സെ' ശ്രദ്ധേയമാകുന്നു. യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമായി ഇതിനകം ആയിരക്കണക്കിന് പേരാണ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിലിം കണ്ടത്.

Full View

മഹാത്മഗാന്ധിയുടെ നെഞ്ചില്‍ പതിച്ച വെടിയുണ്ട തുളഞ്ഞുകയറിയത് കോടിക്കണക്കിന് ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തിന്‍െറ നെറുകയിലേക്കാണെന്ന ഓര്‍മപ്പെടുത്തലില്‍നിന്നാണ് ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നത്. ബാബരി മസ്ജിദ്, ഗുജ്റാത്ത് വംശഹത്യ, ദാദ്രി കൂട്ടക്കൊല, ദലിത് വേട്ട, ജെ.എന്‍.യു സംഭവം തുടങ്ങി കലബുറഗിയും കനയ്യകുമാറും രോഹിത് വെമുലയുമടക്കമുള്ള പ്രതിരോധത്തിന്‍െറ പ്രതീകങ്ങളും ഹൈന്ദവ ഫാഷിസ്റ്റ് നരനായാട്ടിന്‍െറ ഇരകളും ഗുജറാത്തിലെ ദലിത് കലാപവുമെല്ലാം ഈ ഹ്രസ്വചിത്രത്തില്‍ ആവിഷ്കരിക്കപ്പെടുന്നു.

കവി പ്രഭാവര്‍മയുടെ ഗാന്ധി കവിതയെ അവലംബിച്ചാണ് ചിത്രം തയാറാക്കിയത്. നാടക പ്രവര്‍ത്തകനും ശബ്ദകലാകാരനുമായ തങ്കയം ശശീന്ദ്രകുമാറാണ് എഴുത്തും ശബ്ദവും. കൊടുവള്ളി കെ.എം.ഒ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥിനി നിലോഫറും സഹോദരനുമാണ് ചിത്രത്തില്‍ അഭിനയിച്ചത്. നിലോഫര്‍ തന്നെയാണ് കവിത ആലപിച്ചതും. സാംസ്കാരിക പ്രവര്‍ത്തകനായ അനില്‍ വാവാടിന്‍േറതാണ് ആശയം.

Tags:    
News Summary - anti fascist short film go and godse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.