മലപ്പുറം: ഇന്ത്യയിൽ മലപ്പുറത്താണ് പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ ആവശ്യമുയർന്നതെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന മലർന്നുകിടന്ന് തുപ്പുന്നതിന് സമമാണെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ.
ആരാണ് പാകിസ്താന് വേണ്ടി സിന്ദാബാദ് വിളിച്ചത്? ചരിത്രം പരിശോധിക്കേണ്ടെ. ഇസ്‍ലാമോഫോബിയ എന്ന മാരക വിഷം ഉള്ളിൽ ചെല്ലുമ്പോഴാണ് ചരിത്രവിരുദ്ധമായ ഇത്തരമൊരാശയം ആശയം പുറത്ത് വരുന്നത്. ഇത് മലപ്പുറത്തെ ‘ടാർജറ്റ്’ ചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഫാഷിസ്റ്റ് വംശീയ ആശയങ്ങൾ നിറഞ്ഞാടുമ്പോൾ താൽക്കാലിക ലാഭത്തിന് വേണ്ടി ഇങ്ങനെയൊക്കെ പറയുമ്പോഴുണ്ടാവുന്ന പരിക്ക് ഭേദമാവില്ലെന്നോർക്കണം. സംഘ് പരിവാർ കേരളത്തെ ടാർജറ്റ് ചെയ്യുന്നു എന്ന് പറയാറുണ്ട്. യഥാർഥത്തിൽ കേരളത്തെയല്ല അവർ ടാർജറ്റ് ചെയ്യുന്നത്. പാലോളിയുടെ വെളിപാടിലൂടെ ആരെയാണ് ടാർജറ്റ് ചെയ്യുന്നതെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തോടനുബന്ധിച്ച് ടോളറൻസ് സെഷനിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.