കാസർകോട്: 'കെ-റെയിൽ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യമുയർത്തി കെ -റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന സമരജാഥക്ക് കാസർകോട് തുടക്കം. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനകീയ സമിതി ചെയർമാൻ എം.പി. ബാബുരാജിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തെയും സി.പി.എമ്മിനെയും തകർക്കുന്ന നന്ദിഗ്രാമാണ് കെ -റെയിൽ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാനിൽ പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്ന സ്റ്റാന്റേർഡ് ഗേജ് ആക്രികൊണ്ടാണ് കേരളത്തിൽ കെ-റെയിൽ നിർമിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്. രാജീവൻ, ജാഥ മാനേജർ ടി.ടി. ഇസ്മയിൽ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുൻ എം.എൽ.എമാരായ എം.സി. ഖമറുദ്ദീൻ, ജോസഫ് എം. പുതുശേരി, കെ.പി. കുഞ്ഞിക്കണ്ണൻ, മുംബൈ ചേരിനിവാസികളുടെ പാർപ്പിടാവകാശ സമര നേതാവ് സഞ്ജയ് മംഗള ഗോപാൽ, സി.ആർ. നീലകണ്ഠൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അഡ്വ. ടി.വി. രാജേന്ദ്രൻ, വി.കെ. രവീന്ദ്രൻ (എഡിറ്റർ, ഗദ്ദിക),
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, അഡ്വ. ജോൺ ജോസഫ്, ജോൺ പെരുവന്താനം, പ്രഫ. കുസുമം ജോസഫ്, അസീസ് മരിക്കെ (മുസ്ലിം ലീഗ്), സി.എ. യൂസഫ് (വെൽഫെയർ പാർട്ടി), കെ.കെ. സുരേന്ദ്രൻ (എസ്.യു.സി.ഐ -കമ്യൂണിസ്റ്റ്), ഷൈല കെ. ജോൺ (എ.ഐ.എം.എസ്.എസ്), ഹനീഫ് നെല്ലിക്കുന്ന്, ബദറുദീൻ മാടായി, മിനി കെ. ഫിലിപ്, അബ്ദുൽഖാദർ ചട്ടംചാൽ, ശരണ്യാ രാജ്, സി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.