മുഖ്യമന്ത്രിയുടെ അപ്രമാദിത്തത്തിനെതിരെ സി.പി.എമ്മിൽ പിണറായി വിരുദ്ധ ​സിൻഡിക്കേറ്റ്​ തല​ പൊക്കി- എം.എം. ഹസ്സൻ

തൃശൂർ: മുഖ്യമന്ത്രിയുടെ അപ്രമാദിത്തത്തിനെതിരായി പാർട്ടിയിൽ പിണറായി വിരുദ്ധ ​സിൻഡിക്കേറ്റ്​ തല​ പൊക്കിയതായി യു.ഡി.എഫ്​ കൺവീനർ എം.എം.ഹസ്സൻ. തൃശൂർ പ്രസ്​ക്ലബി​െൻറ തെരഞ്ഞെടുപ്പ്​ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്​.എഫ്​.ഇ റെയ്​ഡിനെക്കുറിച്ചുള്ള വാർത്തകൾ വന്ന​േപ്പാൾ മുഖ്യമന്ത്രി പറഞ്ഞു, മാധ്യമ സിൻഡിക്കേറ്റാണ്​ പിന്നിലെന്ന്​. ധനമന്ത്രിയും ആനത്തലവട്ടം ആനന്ദനും പറഞ്ഞ കാര്യങ്ങളാണ്​ മാധ്യമങ്ങൾ പറഞ്ഞത്​. സ്​പ്രിങ്കളറും പൊലീസ്​ ആക്​ടും ഉൾപ്പെടെ പിണറായി എടുത്ത തീരുമാനങ്ങളോടുള്ള അതൃപ്​തി പോളിറ്റ്​ബ്യൂറോ വ്യക്​തമാക്കിയതാണ്​. എസ്​.രാമചന്ദ്രൻ പിള്ളയും എം.എ ബേബിയും അക്കാര്യം മുമ്പ്​ സൂചിപ്പിച്ചിട്ടുമുണ്ട്​.

കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിലുള്ള കനത്ത തിരിച്ചടിയാണ്​ സുപ്രീംകോടതിയുടെ പേരിയ കേസിലുള്ള വിധി. യഥാർഥ കൊലയാളികളെ സംരക്ഷിക്കാനാണ്​ ജനത്തി​െൻറ നികുതിപ്പണമായ കോടിക്കണക്കിന്​ രൂപ സുപ്രീം കാടതിയിൽ കേസു നടത്താൻ സർക്കാൻ വിനിയോഗിച്ചത്​. ഈ പണം മുഖ്യമന്ത്രി, അല്ലെങ്കിൽ പാർട്ടി തിരിച്ചടക്കണം.

ക്രിസ്മസിന് കിറ്റ് വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ ബന്ധിപ്പിച്ചതിന് ഇടതുമുന്നണി നൽകിയ പ്രതിഫലമാണ് ഗണേഷ് കുമാറിൻറെ എം.എൽ.എ സ്ഥാനവും ബാലകൃഷ്ണപിള്ളയുടെ കാബിനറ്റ് പദവിയും. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ തിരിച്ചടിയാണ് പെരിയ കേസിലെ സുപ്രീംകോടതി വിധി. ഇതിൻറെ അടിസ്ഥാനത്തിൽ ചിലവഴിച്ച തുക സി.പി.എം ഖജനാവിൽ അടക്കണം.

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പദവിയാണ് ശിവശങ്കർ ഉപയോഗിച്ചത്. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. അഴിമതി അന്വേഷിക്കുന്നതിലെ അസഹിഷ്ണുതയാണ് സി.എ.ജി റിപ്പോർട്ടിലെ തർക്കത്തിന് കാരണം. ഐസക്കിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി കൈവിട്ടപ്പോൾ തന്നെ ഐസക്ക് രാജിവെക്കണമായിരുന്നു. യു.ഡി.എഫിന്​ കേരളത്തിൽ ഒരിടത്തും വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്നും സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഹസൻ പറഞ്ഞു.

Tags:    
News Summary - Anti-Pinarayi syndicate in CPM raises against CM- MM Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.