തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ക്ക് തടയിടാനും നേരിടാനും സംസ്ഥാന പൊലീസില്‍ 'കലാപ വിരുദ്ധസേന' വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപവത്കരിക്കാനുദ്ദേശിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും.
മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളുണ്ട്. സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ പൊതുവെ കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ, സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. ആ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. സംസ്ഥാനത്തെ ആംഡ് ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് കലാപവിരുദ്ധ സേന രൂപവത്കരിക്കുന്നത്. നിലവില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ബറ്റാലിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. പക്ഷേ, വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ സേനയിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ സംവിധാനത്തിനുള്ള നീക്കം. ഇതിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെ പ്രത്യേക പരിശീലനവും നല്‍കും.
ഇത്തരത്തിൽ പുതിയ സേന രൂപവത്കരിക്കാനുള്ള ശിപാർശ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി. ഇതിനൊപ്പം കേസുകളുടെ എണ്ണമനുസരിച്ച് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയോട് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാൻ ഡി.ജി.പി നിര്‍ദേശം നല്കി. കേസുകള്‍ കുറവുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ മറ്റ് സ്റ്റേഷനുകളിലേക്ക് പുനര്‍വിന്യസിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.