തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച വാർത്തകൾ ടെലിവിഷൻ ചാനലുകളിലൂടെയാണ് അറിഞ്ഞതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കൊപ്പം തന്നെ നിൽക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.
ഇടതു മുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. നടക്കാനിരിക്കുന്ന ഇടതുമുന്നണി യോഗത്തിന്റെ അജണ്ട നിശ്ചയിച്ചിട്ടില്ല. ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി.എൽ.ഡി.എഫ് പുനഃസംഘടനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻധാരണപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും മാറി പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്തുമെന്നാണ് റിപ്പോർട്ട്.
ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷ് കുമാറിന് താൽപര്യമില്ലെന്നാണ് സൂചന . അങ്ങനെയെങ്കിൽ എ.കെ ശശീന്ദ്രന് ഗതാഗത വകുപ്പ് നൽകി ഗണേഷ് കുമാറിന് വനം വകുപ്പ് നൽകിയേക്കും. സി.പി.എം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.