തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടാലും നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് അനുരാഗ് കശ്യപ്. തന്റെ ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടാത്തവയാണ്. എന്നാൽ അതേ ചിത്രങ്ങൾക്ക് ഇന്ത്യക്കു പുറത്ത് അംഗീകാരങ്ങൾ ലഭിക്കാറുണ്ടെന്നും അത് നിലപാടുകൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാസ്റ്റർ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ സെക്സ്, വയലൻസ് എന്നിവയോട് വളരെ ഇടുങ്ങിയ മനോഭാവമുള്ള രാജ്യമാണ് ഇന്ത്യ. ലോകം ഏറെ പുരോഗമിച്ചിട്ടും അത്തരം ചിത്രങ്ങളോടുള്ള പ്രേക്ഷകന്റെ നിലപാടുകൾ മാറിയിട്ടില്ല. എന്നാൽ സർഗാത്മകതക്കും സ്വഭാവികതക്കും പ്രാധാന്യം നൽകിയാണ് താൻ ചിത്രങ്ങൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.