കോഴിക്കോട്: നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ് പറഞ്ഞത് തെറ്റാണെന്നും ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്. തെറ്റായ വാദം മുസ്ലിം സമുദായത്തിൻെറ പേരിൽ ഉന്നയിച്ചവർ പിൻവലിക്കണം.
ലവ് ജിഹാദ് ഇസ്ലാം മതത്തിൽ ഇല്ല. മതത്തിൽ അങ്ങനെ ഒരു പദ്ധതിയില്ല. മുസ്ലിം സമുദായം അതിന് വേണ്ടി ആഹ്വാനം ചെയ്തിട്ടില്ല, പറഞ്ഞിട്ടില്ല, പറയുകയും ഇല്ല. നിർബന്ധിച്ച് മത പരിവർത്തനം ചെയ്യിപ്പിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. വഞ്ചനയിലൂടെ ചെയ്യുന്നത് മത പരിവർത്തനമാകുകയില്ല. ഈ നിലക്ക് മുസ്ലിംകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ഇസ്ലാം കൽപിച്ചിട്ടില്ല -കാന്തപുരം പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ പിന്തുണക്കുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെക്കുറിച്ച് ആലിചിച്ചിട്ട് പറയാം എന്നായിരുന്നു കാന്തപുരത്തിൻെറ മറുപടി. വിഷയത്തിൽ സർക്കാറിൻെറ നിലപാട് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.