ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു. ഇതേതുടർന്ന് ഹൈകോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജേക്കബ് തോമസ് ചൊവ്വാഴ്ച ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്നാരോപിച്ച് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് അയച്ച കത്തില്‍ രണ്ട് ജഡ‍്ജിമാരുടെ പേരുകള്‍ പരാമര്‍ശിച്ചതിനായിരുന്നു ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് ഹൈകോടതി തുടക്കമിട്ടത്. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷന് നല്‍കിയ പരാതിയിലായിരുന്നു പരാമർശം.
പാറ്റൂര്‍ ഭൂമി ഇടപാട്, ഇ.പി. ജയരാജന്‍ മന്ത്രിയായിരിക്കെ ഉയര്‍ന്ന ബന്ധുനിയമന കേസ് തുടങ്ങിയവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെന്നും ഇത് ജഡ്ജിമാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും ജേക്കബ് തോമസ് ചുണ്ടിക്കാട്ടിയിരുന്നു. അത് കൊണ്ടാണ് കേസ് ഫലം ചെയ്യാതിരുന്നതെന്നും ജേക്കബ് തോമസ് ബോധിപ്പിച്ചു.
ഇതിെൻറ പേരിൽ കോടതിയലക്ഷ്യത്തിന് ഹൈൃകോടതി സ്വമേധയാ തുടങ്ങിയ നടപടിയാണ് സുപ്രീംകോടതി അവസാനിപ്പിച്ചത്. ഹരജിക്കാരെൻറ പരാമർശങ്ങളിൽ കോടതിയലക്ഷ്യമില്ലെന്നും ഹൈകോടതി തൊട്ടാവാടി സമീപനം സ്വീകരിക്കരുതെന്നും സുപ്രീം കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.