അപേക്ഷകർക്ക് മറുപടിയല്ല‍ വിവരങ്ങൾ നൽകണം‌- വിവരാവകാശ കമീഷണർ

കൊച്ചി‌: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് മറുപടിയല്ല കൃത്യമായ വിവരങ്ങളാണ് യഥാസമയം കൈമാറേണ്ടതെന്നും അത് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൾ ഹക്കിം. കേരള പത്രപ്രവർത്തക യൂനിയൻ 60-ാം സംസ്ഥാന സമ്മേളനത്തി്റെ ഭാഗമായി "വിവരങ്ങൾ അറിയാനുള്ളതാണ് " എന്ന പേരില്‍ സംഘടിപ്പിച്ച വിവരാവകാശ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ യോഗങ്ങളടക്കമുള്ള കാര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ അദൃശ്യമായ കാമറകളാണ് വിവരാവകാശ രേഖകള്‍. വിവരാവകാശ രേഖപോലെ ആധികാരികമായതും വിശ്വാസ യോഗ്യത ഉള്ളതുമായ രേഖ മറ്റൊന്നില്ല. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ടിഐ നിയമം ഉപയോഗിക്കുന്നതില്‍ ഇന്ത്യയും സംസ്ഥാനവും വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ആർ.ടി.ഐ നിയമം ഉപയോഗിക്കുന്നതില്‍ മാധ്യമങ്ങളും താല്‍പ്പര്യം കാണിക്കുന്നില്ല. വിദ്യാഭ്യാസ തലം മുതൽ ആർ.ടി.ഐ നിയമം പാഠ്യവിഷയമാക്കണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യം ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമിതി അംഗങ്ങളായ ജലീൽ അരൂക്കുറ്റി, കെ.ബി. ലിബീഷ്, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽ കുമാർ,പ്രസിഡൻറ് ആർ. ഗോപകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Applicants must provide non-reply information: State Information Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.