പൊലീസ് കംപ്ലയിന്‍റ്​ അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിയമനം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: സംസ്ഥാന പൊലീസ് കംപ്ലയിൻറ്​ അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ നിർദേശിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഗണിക്കുന്ന അതോറിറ്റിക്ക്​ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അനിവാര്യമാണെന്ന്​ കാട്ടി പെരുമ്പാവൂർ വെങ്ങോല സ്വദേശിയും റോഡ് ആക്‌സിഡൻറ്​ ഫോറം ഉപദേശക സമിതി അംഗവുമായ ജാഫർഖാൻ നൽകിയ ഹരജിയാണ്​ ചീഫ് ജസ്​റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

ഹരജിയിലെ ആരോപണങ്ങളിൽ നിലപാട്​ വ്യക്തമാക്കി വിശദീകരണ പത്രികയോ സത്യവാങ്മൂലമോ സമർപ്പിക്കാനാണ് നിർദേശം. ഹരജി ആഗസ്​റ്റ്​ ഒമ്പതിന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Appointment of Chief Investigating Officer in Police Complaints Authority: High Court seeks explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.