കൊച്ചി: പുതിയ സർക്കാർ അധികാരമേറ്റതോടെ ഹൈകോടതിയിൽ പുതിയ ഗവ. പ്ലീഡർ, കോൺസൽ നിയമനവുമായി ബന്ധപ്പെട്ട ചരടുവലികളും സജീവമായി. അഡ്വക്കറ്റ് ജനറൽ (എ.ജി), ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യുഷൻ (ഡി.ജി.പി) തസ്തികകളിൽ മന്ത്രിമാരുടേതെന്നപോലെ ഒറ്റ തവണ നിയമന രീതി നടപ്പാക്കിയ സാഹചര്യത്തിൽ മറ്റ് നിയമ ഉദ്യോഗസ്ഥരുടെയും ഗവ. പ്ലീഡർമാരുടെയും (സർക്കാർ അഭിഭാഷകർ) നിയമന മാനദണ്ഡ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. നിലവിൽ ഗവ. പ്ലീഡർമാരായവരെ മുഴുവൻ നീക്കി പുതുമുഖങ്ങളെ കൊണ്ടുവരണമെന്നും അതേസമയം ഇത് ദോഷം ചെയ്യുമെന്നുമുള്ള ചർച്ചകൾ അഭിഭാഷകർക്കിടയിൽ സജീവമാണ്.
അഡീ. അഡ്വക്കറ്റ് ജനറൽ, എ.ഡി.ജി.പി, സ്റ്റേറ്റ് അറ്റോർണി എന്നിവർക്ക് പുറമെ നൂറിലേറെ ഗവ. പ്ലീഡർമാരെയും നിയമിക്കേണ്ടതുണ്ട്. കേരള കോൺഗ്രസ് മാണി, എൽ.ജെ.ഡി തുടങ്ങിയ കക്ഷികൾ ഇത്തവണ എൽ.ഡി.എഫിനൊപ്പമാണ്. ഗവ. പ്ലീഡർ നിയമനത്തിൽ ഇവർക്ക് കാര്യമായ പരിഗണന നൽകേണ്ടിവരും. മന്ത്രിപദവിയുള്ള ഒറ്റക്കക്ഷികൾ ഇത്തവണ മുന്നണിയുടെ ഭാഗമായതിനാൽ ഇവർക്കും കഴിഞ്ഞ തവണത്തേക്കാൾ പരിഗണന നൽകേണ്ടിവരും. ശേഷിക്കുന്ന ഒഴിവുകളിലേക്കാണ് സി.പി.എം, സി.പി.െഎ, ജനതാദൾ, എൻ.സി.പി പ്രതിനിധികളെ തീരുമാനിക്കേണ്ടത്. പ്രധാന കക്ഷികൾക്ക് നിലവിലെ എണ്ണത്തിൽ കാര്യമായ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നിരിക്കെ നിലവിലുള്ളതിെൻറ പകുതി പേരെ മാത്രം നീക്കാൻ തീരുമാനിച്ചാലും പുതുതായി നിയമനം ലഭിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രമായിരിക്കും.
മന്ത്രിമാരുടെയും നേതാക്കളുടെയും നോമിനികളായി നിയമനം നേടാൻ ശിപാർശക്കായി അഭിഭാഷകരിൽ പലരും നെേട്ടാട്ടത്തിലാണ്. നിലവിലെ ഗവ. പ്ലീഡർമാരിൽ ചിലർ സ്ഥാനം നിലനിർത്താനും പാർട്ടി നേതാക്കളുടെ ആശീർവാദം തേടി രംഗത്തുണ്ട്. സമുദായ സംഘടനകളുടെ പ്രതിനിധികളായി നിയമിക്കപ്പെടാനുള്ള തന്ത്രങ്ങളും നടക്കുന്നുണ്ട്. ഗവ. പ്ലീഡർ നിയമനം ലഭിച്ചില്ലെങ്കിലും വകുപ്പുകളുെടയും സ്ഥാപനങ്ങളുെടയും കോൺസലർമാരായെങ്കിലും നിയമനം ഉറപ്പിക്കാനാണ് ശ്രമം. ഇൗ ആഴ്ച അവസാനം ഗവ. പ്ലീഡർ, കോൺസൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് എ.ജിയെ സർക്കാർ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്.
നിലവിൽ ഒാരോ അഡീ. അഡ്വക്കറ്റ് ജനറൽ സ്ഥാനം സി.പി.എം, സി.പി.െഎ കക്ഷികളാണ് പങ്കിടുന്നത്. ആകെയുള്ള എ.ഡി.ജി.പി സ്ഥാനവും സി.പി.എമ്മിെൻറ കൈവശമാണ്. അവസാന യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് എ.ജി, ഡി.ജി.പി പദവികൾ കോൺഗ്രസിനായിരുന്നെങ്കിലും എ.എ.ജി, എ.ഡി.ജി.പി പദവികൾ ഒാരോന്ന് മുസ്ലിം ലീഗിനും കേരള കോൺഗ്രസിനും നൽകിയിരുന്നു. കഴിഞ്ഞ സർക്കാർ എ.ഡി.ജി.പി പദവിയിൽ ഒന്ന് ഒഴിവാക്കുകയായിരുന്നു. കേരള കോൺഗ്രസ് എം മുന്നണിയിൽ വന്ന സാഹചര്യത്തിൽ എ.എ.ജി, എ.ഡി.ജി.പി പദവികൾ ഇവരും ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. എന്നാൽ, ഇത് നൽകാൻ സാധ്യതയില്ല. വലിയ സമ്മർദമുണ്ടായാൽ ഉപേക്ഷിച്ച എ.ഡി.ജി.പി തസ്തിക പുനഃസ്ഥാപിച്ച് കേരള കോൺഗ്രസിന് നൽകാനുള്ള സാധ്യതയുമുണ്ട്. ഡൽഹിയിൽ ഒരു അഡീ. അഡ്വക്കറ്റ് ജനറലിെന നിയമിക്കുന്നത് സംബന്ധിച്ച് കാലങ്ങളായി ചർച്ചയുണ്ട്. ഇത്തവണ ഡൽഹിയിൽ ഒരു എ.എ.ജിയെ നിയമിക്കാനുള്ള സാധ്യതയും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.