പ്രിയ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ല; കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രിയ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നും അസോസിയേറ്റ് പ്രഫസർ നിയമനത്തിന് യു.ജി.സി നിഷ്‍കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ.

പ്രിയയുടെ നിയമനം ശരിവെച്ച ഹൈകോടതി വിധിക്ക് എതിരായ ഹരജികൾക്ക് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് കണ്ണൂർ സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത്. ഹരജികളിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ വൈസ് ചാൻസലറും രജിസ്ട്രാറും സമയം തേടിയിരുന്നു. ഹരജി പരിഗണിക്കുന്നത് അനന്തമായി നീട്ടരുതെന്ന് യു.ജി.സിയും ആവശ്യപ്പെട്ടു. 

Tags:    
News Summary - Appointment of Priya Varghese is not against UGC rules; Kannur University in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.