കോഴിക്കോട്: മലപ്പുറം എ.ആർ. നഗർ ബാങ്ക് മുൻ സെക്രട്ടറി ഹരികുമാറിന് സംരക്ഷണം നൽകണമെന്ന് കെ.ടി. ജലീൽ എം.എൽ.എ. കേസന്വേഷണം പൂർത്തിയാകുന്നത് വരെ സംരക്ഷണം നൽകാൻ സർക്കാർ തയാറാകണം. ഹരികുമാറിന്‍റെ ജീവൻ അപകടത്തിലാണെന്നാണ് മനസിലാക്കുന്നത്. ബാങ്ക് തട്ടിപ്പിലെ സൂത്രധാരനും ഏക സാക്ഷിയും ഹരികുമാറാണെന്നും ജലീൽ പറഞ്ഞു.
മലപ്പുറം എ.ആർ. നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. ബാങ്ക് ക്രമക്കേടിന്‍റെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂരിലെ അന്തരിച്ച ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അബ്ദുൽ ഖാദർ മൗലവിയെന്നാണ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ജലീൽ ആരോപിച്ചത്.
എത്രപേർ ഇനി രക്തസാക്ഷി ആകുമെന്ന് കണ്ടറിയണം. ഐസ്ക്രീം പാർലർ കേസിൽ എത്ര ദുരൂഹ മരണങ്ങളാണ് ഉണ്ടായത്. സമാന രീതിയിൽ എ.ആർ. നഗർ ബാങ്ക് ക്രമക്കേടിലും ദുരൂഹ മരണങ്ങൾ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും ജലീൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.