തൃശൂർ: ''അറബിയായി വേഷം കെട്ടിയതാണോ അതോ ശരിക്കും അറബിയാണോ...'' പുലിക്കളിയൊരുക്കത്തിനിടെ അറബിയെ കണ്ടപ്പോൾ ജനം സംശയിച്ചു. അടുത്തുവന്നപ്പോഴാണ് ''പൂവിളി പൂവിളി ..പൊന്നോണമായീ...'' എന്ന ഗാനം മംഗ്ലീഷിൽ ആണെങ്കിലും ഈണത്തിൽ അദ്ദേഹം പാടുന്നത് കേട്ടത്. നിറയെ വ്ലോഗർമാരായിരുന്നു ചുറ്റും.
ഹാശിം അബ്ബാസ് എന്ന അറബ് -മലയാളം ഗായകനാണ് പുലിക്കളി കാണാൻ തൃശൂരിലെത്തിയത്. സൗദി സ്വദേശിയായ അദ്ദേഹം പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനിയിൽ എച്ച്.ആർ കൺസൽട്ടന്‍റായി ജോലി ചെയ്തുവരുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഹിശാമിന്റെ ധാരാളം മലയാളം പാട്ടുകൾ വൈറലായിരുന്നു. സെപ്റ്റംബർ ഒന്നിന് കേരളത്തിലെത്തി ആലപ്പുഴ, മൂവാറ്റുപുഴ തുടങ്ങി പലയിടങ്ങളും സന്ദർശിച്ചുവരുകയാണ്.
2020ൽ മജീദ് മാറഞ്ചേരി സംവിധാനം ചെയ്ത 'കൊണ്ടോട്ടിപ്പുറം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയിരുന്നു. കലാഭവൻ മണിയുടെ ഗാനങ്ങൾ ഏറെ ഇഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.