കടകൾ എട്ടു മണിക്ക് അടക്കണമെന്ന സർക്കുലർ പിൻവലിച്ച് അരീക്കോട് പൊലീസ്

അരീക്കോട്: അരീക്കോട്: മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷനിലെ സി.ഐ പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു. പുതുവത്സരത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടു മണിയോടെ തന്നെ അടക്കണമെന്ന ഉത്തരവാണ് പിൻവലിച്ചത്. നോട്ടീസിനെതിരെ വ്യാപക വിമർശനമുയരുകയും ജില്ല പൊലീസ് മേധാവി ഇടപെടുകയും ചെയ്തതോടെയാണ് നടപടി.

അരീക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടര്‍ഫുകള്‍, ബോട്ട് സർവീസുകൾ എന്നിവ പുതുവര്‍ഷത്തലേന്ന് സ്ഥാപനങ്ങള്‍ എട്ടുമണിക്ക് മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നനായിരുന്നു നിർദേശം. റിസോർട്ടുകളിൽ ഡി.ജെ പരിപാടികൾ, ക്യാമ്പ് ഫയർ എന്നിവ അനുവദിക്കില്ലെന്നും രാത്രി എട്ടിന് ശേഷം പുതിയ സന്ദർശകരെ സ്വീകരിക്കാൻ പാടില്ലെന്നും നോട്ടീസിൽ നിർദേശമുണ്ടായിരുന്നു.

ബോട്ട് സർവീസുകൾ വൈകുന്നേരം അഞ്ചിന് അവസാനിപ്പിക്കണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച് കടയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിന്‍റെ ഉത്തരവാദി കടയുടമയായിരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനം ഉയരുകയും ചെയ്തു. അരീക്കോട് പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒയുടെ പേരിലായിരുന്നു നോട്ടീസ്. 

Tags:    
News Summary - Areekode police withdraw circular asking shops to close at 8 PM on New Year eve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.