കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളിലൊരാളായ അർജുൻ ആയങ്കിയുമായി തെളിവെടുപ്പിന് കസ്റ്റംസ്. ഇയാളിൽനിന്ന് നഷ്ടപ്പെെട്ടന്ന് പറയുന്ന സ്മാർട്ട് ഫോൺ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഇതിലെ വാട്സ്ആപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും കേസിൽ കൂടുതൽ പേരുടെ ഇടപെടൽ തെളിയിക്കുന്നതാകുമെന്ന നിഗമനത്തിലാണ് ഈ നീക്കം. സ്വർണക്കടത്തിെൻറ പ്രവർത്തനരീതി പുറത്തുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി അര്‍ജുനെ ഈ മാസം ആറുവരെയും മുഹമ്മദ് ഷഫീഖിനെ അഞ്ചുവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇത് അവസാനിക്കും മുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഇരുവരെയും ഒന്നിച്ചിരുത്തിയും വെവ്വേറെയുമാണ് ചോദ്യംചെയ്യൽ.
ഷഫീഖുമായി അർജുൻ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പിങ്ങുകളും പ്രധാന തെളിവാണ്. ഇതുപോലെ മറ്റാരെല്ലാമായാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടപെട്ടതെന്ന് മനസ്സിലാക്കാനാണ് ചോദ്യംചെയ്യൽ. സ്വർണക്കടത്തിന് അർജുനു കീഴിൽ കൂടുതൽ യുവാക്കൾ പ്രവർത്തിച്ചിരുന്നു. ഇവരിലേക്കും അന്വേഷണം നീളുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.