തലസ്ഥാനത്തെ കോവിഡ്​ പോരാളികൾക്ക്​ വ്യോമസേനയുടെ ആദരവ്​

തിരുവനന്തപുരം: തലസ്ഥാനത്ത്​ കോവിഡ് യുദ്ധമുഖത്തുള്ള പോരാളികളായ ആരോഗ്യപ്രവർത്തകർക്കും ആശുപത്രി അധികൃതർക്കും വ്യോമസേനയും നാവിക സേനയും ആദരമർപ്പിച്ചു. ഇതി​​െൻറ ഭാഗമായി ആശുപത്രികൾക്ക്​ മുകളിൽ ഹെലിക്കോപ്​റ്ററുകൾ പുഷ്​പവൃഷ്​ടി നടത്തി. 

വ്യോമസേനയുടെ സാരംഗ്​ ഹെലിക്കോപ്​റ്റർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ്​ പുഷ്​പവൃഷ്​ടി നടത്തിയത്​. ശ്രീനഗറിൽ നിന്നെത്തിയ വ്യോമസേനയുടെ സി- 130 ഹെർക്കുലീസ് വിമാനം വൈകിട്ട് 5.05 ന് സെക്രട്ടേറിയറ്റിന് മുകളിൽ ഫ്ലൈപാസ്റ്റ് നടത്തി. നാവിക സേനയുടെ ചേതക്​ ഹെലിക്കോപ്​റ്റർ എറണാകുളം ജില്ലാ ആശുപത്രിക്ക്​ മുകളിൽ ഇന്ന്​ പുഷ്​പവൃഷ്​ടി നടത്തി.

Tags:    
News Summary - armed-forces-tribute-coronavirus-warriors-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.