പാലക്കാട്: ഇന്ത്യ റിസര്‍വ് ബറ്റാലിയെൻറ കേരള ഘടകത്തില്‍നിന്ന് പരിശീലനത്തിനായി മണിപ്പൂരിലേക്ക് പോയ 123 അംഗ സ ംഘത്തെ ക്വാറൻറീനിലാക്കി. പാണ്ടിക്കാട് ക്യാമ്പില്‍ പ്രത്യേകം തയാറാക്കിയ ബാരക്കിലാണ് സേനാംഗങ്ങളെ പാര്‍പ്പിച ്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ വാളയാറിലെത്തിയ സംഘത്തെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയനില്‍ താമസിപ്പിച്ച ശേഷമാണ് പാണ്ടിക്കാട്ടെത്തിച്ചത്.
ഞായറാഴ്ച ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തിെൻറ പരിശോധനകള്‍ക്കുശേഷം അവരുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് പാണ്ടിക്കാട് ക്യാമ്പില്‍ ക്വാറൻറീന് ചെയ്തത്. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും ക്വാറൻറീന് മാത്രം മതിയെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പാലക്കാട് ജില്ല കലക്ടര്‍ സേനാംഗങ്ങള്‍ക്ക് ജില്ല വിട്ടുപോകാന്‍ അനുവാദം കൊടുത്തത്.
നാഗാലൻഡില്‍നിന്ന് പ്രത്യേക ട്രെയിനില്‍ കേരളത്തിലേക്ക് തിരിച്ച സംഘം ശനിയാഴ്ച ഉച്ചയോടെ ബംഗളൂരു സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് കേരള പൊലീസിെൻറ മൂന്നുബസുകളിലായി റോഡ് മാര്‍ഗം തമിഴ്‌നാട് വഴി കേരളത്തിലേക്കെത്തിക്കുകയായിരുന്നു.
തൃശൂര്‍ ആസ്ഥാനമായ ഇന്ത്യ റിസര്‍വ് ബറ്റാലിയെൻറ മലപ്പുറം പാണ്ടിക്കാട് ക്യാമ്പില്‍നിന്ന് മണിപ്പൂരില്‍ ഉന്നത പരിശീലനത്തിന് പോയ 115 റിക്രൂട്ട് പൊലീസുകാരും സപ്പോര്‍ട്ടിങ് ഓഫിസര്‍മാരായ മൂന്നുപേരും അഞ്ച് ഹവില്‍ദാര്‍മാരുമടങ്ങുന്ന സംഘമാണ് നാഗാലൻഡില്‍ കുടുങ്ങിക്കിടന്നിരുന്നത്. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.