കൊച്ചി: അരൂര്‍ അപകടത്തില്‍ മരിച്ച നാല് നേപ്പാള്‍ സ്വദേശികളുടെ മൃതദേഹം കൊച്ചിയില്‍ സംസ്കരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ളെന്ന് ബന്ധുക്കള്‍ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് മരട്, തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനങ്ങളില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്കാരം നടത്തിയത്.
ഷിംലസാഗര്‍ ഗത്രി, മധു ഗത്രി എന്നിവരെ മരട് മുനിസിപ്പല്‍ ശ്മശാനത്തിലും ഘനശ്യാം, ഗമന്‍ എന്നിവരെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലുമാണ് സംസ്കരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ടായിരുന്നു സംസ്കാരം. നേപ്പാള്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, നേപ്പാളില്‍ ഉള്‍ഗ്രാമത്തിലാണ് സ്വദേശമെന്നും അവിടെയത്തെിക്കാന്‍ നിര്‍വാഹമില്ളെന്നും ബന്ധുക്കള്‍ അറിയിച്ചതായി പൊലീസ് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച അരൂര്‍ പാലത്തില്‍നിന്ന് നിയന്ത്രണം വിട്ട് വാന്‍ കായലിലേക്ക് മറിഞ്ഞ് ഒരു മലയാളിയടക്കം അഞ്ചുപേരാണ് മരിച്ചത്. നാലുപേര്‍ രക്ഷപ്പെട്ടു.
അതേസമയം, മരിച്ചവരുടെ കുടുംബത്തിന് എന്തുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കാത്തതെന്ന് മനുഷ്യാവകാശ കമീഷന്‍ ചോദിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാറിന് കമീഷന്‍ നോട്ടീസ് നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എറണാകുളം ജില്ല കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കുമാണ് കത്ത് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.