തൃശൂർ: തൃശൂർ കലക്ടർ ഡോ. എ. കൗശിഗന് ലോകായുക്തയുടെ അറസ്റ്റ് വാറൻറ്. ആമ്പല്ലൂർ കല്ലൂർ ആലിക്കൽ കണ്ണംകുറ്റി ക്ഷേത്രത്തിൽനിന്ന് മൂന്നര കോടി രൂപ വില വരുന്ന കളിമണ്ണ് കടത്തിയ സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിനെതിരെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ജസ്റ്റിസ് എ.കെ. ബഷീറും അടങ്ങുന്ന ലോകായുക്ത ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. സിറ്റി പൊലീസ് കമീഷണർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്യാൻ പുതുക്കാട് എസ്.ഐക്കും നിർേദശം നൽകിയിട്ടുണ്ട്. ഇരുവർക്കും ജാമ്യമനുവദിക്കാവുന്ന അറസ്റ്റാണ്. പൊതുപ്രവർത്തകൻ പി.എൻ. മുകുന്ദനാണ് ഹരജിക്കാരൻ.
2014 -15 കാലഘട്ടത്തിൽ നെൽകൃഷി ചെയ്തിരുന്നതും സബ്സിഡി ആനുകൂല്യം നേടിയതുമായ പാടശേഖരത്തിൽ കുളം നിർമാണത്തിെൻറ മറവിൽ അനുമതിയില്ലാതെ കളിമണ്ണ് കടത്തിയെന്നാണ് പരാതി. മൂന്നര കോടിയോളം രൂപയുടെ വ്യവഹാരം നടന്നതായി ഹരജിക്കാരൻ ആരോപിക്കുന്നു. നിലം കുഴിക്കുന്നതിനോ, മണ്ണ് കടത്തുന്നതിനോ യാതൊരു അനുമതിയും ഇല്ലായിരുന്നിരിേക്ക, അനധികൃതമായാണ് നടപടി. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിരുന്നു.
വിചാരണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ പരാതിയിൽ 18 മാസമായിട്ടും നടപടിയെടുക്കാതെ കാലതാമസം വരുത്തുകയും ചുമതല നിർവഹണത്തിൽ കലക്ടർ വീഴ്ച വരുത്തിയെന്നും ഹരജിയിൽ ആരോപിക്കുന്നു. നോട്ടീസയച്ചിട്ടും നേരിൽ ഹാജരാകാൻ നിർദേശിച്ചിട്ടും വരാത്ത സാഹചര്യത്തിലാണ് കലക്ടർക്കെതിരെയുള്ള അറസ്റ്റ് ഉത്തരവ്. സെപ്റ്റംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.