കോഴിക്കോട്: കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നഷ്ടമാകുമെന്ന് ആശങ്ക. കോവിഡ് കാരണം ഇത്തവണ കലോത്സവം നടക്കാത്തതാണ് കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നഷ്ടമാകുമെന്ന ആശങ്ക ഉയർത്തുന്നത്.
ഹൈസ്കൂൾ കാലഘട്ടങ്ങളിൽ ഏതെങ്കിലും വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡും പത്താം ക്ലാസിൽ പഠിക്കവേ കലോത്സവത്തിൽ പങ്കെടുത്ത് ജില്ലതലത്തിൽ എത്തുകയും ചെയ്താലാണ് വിദ്യാർഥികൾ ഗ്രേസ് മാർക്കിന് അർഹരാവുക. എട്ട്, ഒമ്പത് ക്ലാസുകളിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ നൂറു കണക്കിന് വിദ്യാർഥികൾക്കാണ് പത്താം ക്ലാസിൽ പഠിക്കവേ മത്സരമില്ലാത്തതിനാൽ ഗ്രേസ് മാർക്ക് നഷ്ടമാകുമെന്ന ആശങ്ക ഉയരുന്നത്.
സംസ്ഥാന തലത്തിൽ ഗ്രേഡ് ലഭിച്ചാൽ നിലവിലെ പരീക്ഷാ മാർക്കിെൻറ ഗ്രേഡ് ഉയർത്താൻ 30 മാർക്ക് വരെ ലഭിക്കും. അഞ്ചും നാലും മൂന്നും ശതമാനമാണ് ഗ്രേസ് മാർക്ക് ലഭിക്കുക. എ ഗ്രേഡിന് 30ഉം ബി ഗ്രേഡിന് 24ഉം സി ഗ്രേഡിന് 18ഉം മാർക്കാണ് നൽകിവരുന്നത്. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പിനത്തിലും കലാ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നുണ്ട്.
എന്നാൽ, എസ്.പി.സി, എൻ.സി.സി, കൈറ്റ്സ് എന്നിവക്ക് ഇത്തവണ ഗ്രേസ് മാർക്കിന് ഭീഷണിയില്ലെന്നാണ് അധികൃതർ പറയുന്നത്.
മുൻ വർഷത്തെ ഗ്രേഡ് വിലയിരുത്തി പ്രത്യേക സാഹചര്യം പരിഗണിച്ച് ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നൃത്താധ്യാപകൻ കലാമണ്ഡലം സത്യവ്രതനും നാടക സംവിധായകനായ ഗിരീഷ് പാലവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.