കൊല്ലം: നിർമിതബുദ്ധിയുടെ അനന്ത സാധ്യതകൾ പൊതുസമൂഹത്തിന് ഗുണകരമാകും വിധത്തിൽ ഉപയോഗപ്പെടുത്താനും ഡീപ് ഫേക്ക് അടക്കമുള്ള ആശങ്കകളെ ചെറുക്കാൻ നിയമ നിർമാണത്തിന് സർക്കാർ സന്നദ്ധമാകണമെന്നും 27ാമത് എം.എസ്.എം പ്രഫഷനൽ വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ പ്രധാന മേഖലകളിലെല്ലാം നിർമിതബുദ്ധിയുടെ സാധ്യതകൾ വലുതാണ്. അതോടൊപ്പംതന്നെ ഇതുമായി ബന്ധപ്പെട്ട ആശങ്കകളും ചർച്ച ചെയ്യപ്പെടണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
‘നിർമിത ബുദ്ധിയുടെ കാലത്ത് വെട്ടമാവുകയാണ് ഇസ്ലാം’ പ്രമേയത്തിൽ മൂന്നു ദിവസമായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ എന്നിവർ മുഖ്യാതിഥികളായി.
സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഡോ.പി.പി. അബ്ദുൽ ഹഖ്, സലാഹുദ്ദീൻ മദനി, റഷീദ് ഉസ്മാൻ സേട്ട്, ഡോ.എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്ലഹ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാൻ സ്വലാഹി, നവാസ് ഒറ്റപ്പാലം, സഅദുദ്ദീൻ സ്വലാഹി, ഷഫീഖ് ഹസൻ അൻസാരി, ആസിഫ് ഇസ്ലാഹി, ഇത്തിഹാദ് ബിൻ സൈദ്, മഹ്സൂം അഹ്മദ് സ്വലാഹി, ആദിൽ അത്താണിക്കൽ, അബ്ദുസ്സലാം ഷാക്കിർ, സഹദ് സ്വലാഹി, സദാദ് അബ്ദുസ്സമദ്, യഹിയ കാളികാവ്, നിഷാൻ കണ്ണൂർ, ജംഷീദ് ഇരുവേറ്റി എന്നിവർ പങ്കെടുത്തു.
നൂർ മുഹമ്മദ് സേട്ട് അവാർഡ് വിതരണം നടത്തി. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് സർഗവിചാരം വെബ്സീൻ ലോഞ്ചിങ്ങും പി.വി. ഹാരിഫ് കോയമ്പത്തൂർ അൽ അദ്കാർ ആപ്ലിക്കേഷൻ ലോഞ്ചിങ്ങും നിർവഹിച്ചു.
ഗേൾസ് ഗാതറിങ്ങിൽ മിൻഹ ഹബീബ്, ഫെബിന നാസർ, ആയിഷ അഖീല, ഡോ. ഫർഹ നൗഷാദ് എന്നിവർ വിഷയാവതരണം നടത്തി. വിവിധ സെഷനുകളിലായി ഡോ. സുൽഫിക്കർ അലി, ഷെരീഫ് മേലേതിൽ, ഷാക്കിർ മുണ്ടേരി, മഹ്സൂം അഹമ്മദ് എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് സെഷനിൽ കെ. സംഗീത്, ഡോ. നൗഫൽ ബഷീർ, വി.കെ. സക്കരിയ, ഡോ.സി.എം. സാബിർ നവാസ്, യാസർ മുഹമ്മദ്, മഹാദേവ് രതീഷ്, മുഹമ്മദ് സിയാദ്, ആദിൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.