തൊടുപുഴ: ആശുപത്രിയിൽ കഴിയുന്ന ഏഴു വയസ്സുകാരനെയും ഇളയ സഹോദരനെയും അരുൺ ആനന്ദ ് ക്രൂരമർദനങ്ങൾക്ക് ഇരയാക്കിയിരുന്നതായി അമ്മൂമ്മയുടെ മൊഴി. അരുണും മകളുമായു ള്ള ഇൗ ബന്ധത്തെ താൻ എതിർത്തിരുന്നു. എന്നിട്ടും അവൾ പോയി. ചെറിയ കാര്യങ്ങൾക്കുപോലും അരുൺ കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകിയിരുന്നുവെന്നാണ് അറിഞ്ഞിരുന്നത്. മകളെ രക്ഷിക്കാൻ പലതവണ ശ്രമിച്ചിരുന്നു. മകളുടെ ഭർതൃപിതാവിെൻറ സഹോദരീപുത്രനാണ് അരുൺ. മകളുടെ ഭർത്താവ് മരിച്ച ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോയിരുന്നു. അന്ന് അവിടെ അരുണിെൻറ സാന്നിധ്യം ഉണ്ടായിരുന്നു.
ചടങ്ങുകൾ പൂർത്തിയാക്കി കുറച്ചു ദിവസത്തിനുശേഷമാണ് മകളോടൊപ്പം തൊടുപുഴ ഉടുമ്പന്നൂരിലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയത്. കുറച്ചുനാളുകൾ കഴിഞ്ഞ് തന്നെ ധിക്കരിച്ച് മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് മകളെ കാണാനില്ലെന്ന് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പിന്നീടാണ് സ്വന്തം ഇഷ്ടപ്രകാരം അരുണിനൊപ്പം വിവാഹിതരാകാെത ജീവിച്ചു പോരുകയായിരുന്നുവെന്ന് അറിഞ്ഞത്. ഇതിനു ശേഷം താനുമായി ഒരു ബന്ധവും മകൾ പുലർത്തിയിരുന്നില്ല. കുട്ടികളെ അരുൺ ഇടക്കിടെ മർദിക്കുന്നുണ്ടായിരുന്നുവെന്നാണ് താൻ അറിഞ്ഞത്. അനുസരണ പഠിപ്പിക്കാനാണെന്നാണ് അരുൺ കുട്ടിയുടെ അമ്മയെ അടക്കം വിശ്വസിപ്പിച്ചിരുന്നത്. മകളെയും കുട്ടികളെയും അരുൺ അപകടപ്പെടുത്തുമെന്ന ഭീതി ഉണ്ടായിരുന്നതായും ഇവർ പറഞ്ഞു.
ഇളയകുട്ടി ഇപ്പോൾ അമ്മൂമ്മയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കുണ്ടെന്ന് അമ്മൂമ്മയും ആശുപത്രി അധികൃതരും നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അരുണിനെതിരെ പോക്സോ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.