തിരുവനന്തപുരം: തൊടുപുഴ കേസിലെ പ്രതി അരുൺ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബ ന്ധമെന്ന് പൊലീസ്. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായ ഇയാൾ തലസ്ഥാനത്തുണ്ടായി രുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതാ യാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി കേസുകളിൽ പ്രതിയായ ഇയാൾ ഗുണ്ടാ സംഘങ്ങൾക്കിടയിൽ ‘കോബ്ര’യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
ഇയാൾ മറ്റ് ജില്ലകളിൽ കേസുകളിൽ പ്രതിയാണോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യ വിവാഹ മോചനത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
വധശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണി തുടങ്ങിയവ വിനോദമാക്കിയ അരുൺ ശത്രുത തോന്നിയാൽ ക്രൂരമായി ആക്രമിക്കുന്നതും പതിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. കുട്ടികളോട് അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്.
ഭർത്താവ് മരിച്ച് ഏഴ് മാസത്തിനുള്ളിൽ മക്കളുമായി ഇറങ്ങിത്തിരിച്ച യുവതി അരുണിനൊപ്പം പേരൂർക്കടയിൽ വാടകക്ക് താമസിച്ചിരുന്നു. അവിടെ കുട്ടി വളരെ ദൂരം നടന്ന് ഒറ്റക്കാണ് സ്കൂളിൽ എത്തിയിരുന്നത്.
ഇത് സ്കൂളിൽ ചർച്ചയായതോടെ കുട്ടിയുടെ മാതാവ് സ്കൂളിലെത്തി അധ്യാപകരെ ശകാരിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ കുട്ടിയുടെ ടി.സി വാങ്ങുകയും ചെയ്തു. അതിനുശേഷമാണ് ഇവർ തൊടുപുഴയിലേക്ക് പോയത്. എന്നാൽ, യുവതിയുടെ മാതാവ് ഉൾപ്പെടെ ബന്ധുക്കൾ ഇവരെ സ്വീകരിക്കാൻ തയാറാകാത്തതിനെതുടർന്നാണ് വാടകക്ക് താമസിച്ചുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.