??????? ?????? ??? ?????????, ??. ?.??.?? ?????? ???? ???????? ???????? ?????? ????????????? ???? ??? ?????

ഡ്രൈവിങ്ങ്​ പാഠങ്ങൾ മറന്നുതുടങ്ങിയൊ; ആര്യമോളോട്​ ചോദിച്ചാൽ മണിമണിയായി പറയും 

തൃശൂർ: റോഡിലൂടെ വാഹനവുമായി ചീറിപ്പായുന്ന നമ്മളിൽ എത്രപേർ റോഡ് സേഫ്റ്റിയെക്കുറിച്ചും സിഗ്നലിനെക്കുറിച്ചും ബോധവാന്മാരാണ്...മിക്കയാളുകളുകൾക്കും അത് ലേണേർസ് ടെസ്റ്റിനായി മാത്രം പഠിച്ച ഓർമ്മ മാത്രമാവും. 
ഇവിടെടെയാണ് ആറാം വയസ്സുകാരി ആര്യ എൽസ ജോസഫ് വിസ്മയമാകുന്നത്. ലൈസൻസ് എടുക്കാൻ പ്രായം 18ലേക്ക് ഇനിയും ദൂരമുണ്ടെങ്കിലും റോഡ് സേഫ്റ്റി സിഗ്നലിനെക്കുറിച്ച് അവൾക്ക് തികഞ്ഞ ബോധ്യമുണ്ട്. ഒരു മിനിറ്റിനുള്ളിൽ 63 ട്രാഫിക്ക് സിഗ്നലുകൾ എന്തിനെ സുചിപ്പിക്കുന്നു എന്ന് ആര്യ ‘മണിമണി’യായി പറ‍യും. 

ചാലക്കുടി സി‌.എം‌.ഐ പബ്ലിക് സ്‌കൂൾ യു.കെ.ജി വിദ്യാർഥിയാണ് ഈ മിടുക്കി. കുട്ടിക്കാലത്ത് റോഡിലൂടെ പോവുമ്പോൾ കാണാറുണ്ടായിരുന്ന സിഗ്നലുകൾ അവൾക്ക് കൗതുകമാ‍യിരുന്നു. ആ കൗതുകമാണ് അവളെ അത് മുഴുവൻ പഠിക്കുന്നതിലെത്തിച്ചതും. 
ഒരാഴ്ച കൊണ്ടാണ് 63 സിഗ്നലുകളും അവൾ പഠിച്ചെടുത്തതെന്ന് അമ്മ അൽഫോൺസ പറഞ്ഞു. ‘അവൾ സംശയം മാറുന്നത് വരെ ഓരോ സിഗ്നലിനെക്കുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചും ചോദിച്ചു കൊണ്ടിരിക്കും. ആദ്യമൊക്കെ അവളുടെ സംശയം നിസ്സാര വത്കരിച്ചെങ്കിലും ഒരിക്കൽ പറഞ്ഞുകൊടുത്ത കാര്യം അവൾ വീണ്ടും കാണുമ്പോൾ ഓർത്തെടുത്ത് തിരിച്ചുപറഞ്ഞു തുടങ്ങിയതോടെയാണ് അവളുടെ താതപര്യം മനസ്സിലാക്കുന്നത്’- അമ്മ പറഞ്ഞു.

ഒഴിവുവേളകളിൽ കളറിംഗ്, പെയിൻറിംഗ്, വായന, നൃത്തം എന്നിവക്കും സമയം കണ്ടെത്തും. നർത്തകിയാവണം എന്നാണാഗ്രഹം. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഡോ. എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ബെസ്റ്റ് ടാലൻറ് അവാർഡുകളും കൊച്ചുമിടുക്കിയെ തേടിയെത്തിയിട്ടുണ്ട്.  

ഇൻറർ സ്കൂൾ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ ആര്യ വിജയിച്ച ആര്യ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ കഴിവു തെളിയിച്ചിയിട്ടുണ്ട്. അമ്മ അൽഫോൺസയുടെ പിന്തുണയും കരുതലുമാണ് ആര്യയുടെ കരുത്ത്. 

LATEST VIDEOS

Full ViewFull View
Tags:    
News Summary - arya byhearted 63 road signals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.