വിവാഹം ഉടനില്ല; സച്ചിൻദേവുമായുള്ള വിവാഹ വാർത്തയിൽ പ്രതികരിച്ച് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: എസ്.എഫ്‌.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും എം.എൽ.എയുമായ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വിഷയം 'വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

വിവാഹം സംബന്ധിച്ച് ഇരുവരുടേയും വീട്ടുകാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നതെന്നും വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും ആര്യ പറഞ്ഞു. പാര്‍ട്ടിയും കുടുംബവും തന്നെയാണ് പ്രധാനപ്പെട്ടത്. വിവാഹത്തിന്‍റെ അന്തിമ തീരുമാനം എടുക്കുന്നതില്‍ കുടുംബം ഒരു പ്രധാന ഘടകമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടന്നത്.

എസ്.എഫ്.ഐയുടെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് മനസ്സിലാക്കാൻ കഴിയുന്നത്. എസ്.എഫ്‌.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നു. ആദ്യം തമ്മിൽ സംസാരിക്കുകയും പിന്നീട് വീട്ടുകാരുമായി ചർച്ച ചെയ്യുകയുമാണ് ചെയ്തത്. രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ച ചെയ്തു. വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹമെന്നും ആര്യ പറഞ്ഞു.

തീയതി തീരുമാനിച്ചിട്ടില്ല. പഠനം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ആര്യ പ്രതികരിച്ചു.

Tags:    
News Summary - Arya Rajendran reacts to the news of her marriage to Sachin Dev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.