അഴിമതി തെളിയിക്കാൻ ആര്യ രാജേന്ദ്രന്‍റെ വെല്ലുവിളി; കത്തിനെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെ

തിരുവനന്തപുരം: നഗരസഭയിലെ നിയമനം സംബന്ധിച്ച വിവാദ കത്തിന്‍റെ ഉറവിടത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. മാധ്യമങ്ങളിലൂടെയാണ് കത്തിനെ കുറിച്ച് അറിയുന്നതെന്നും മേയർ വ്യക്തമാക്കി.

നിയമനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടാണ് നഗരസഭാംഗം ഡി.ആർ അനിൽ കത്ത് തയാറാക്കിയത്. അനിൽ കത്തെഴുതിയത് ഔദ്യോഗിക സ്ഥാനം വെച്ചല്ല. കത്ത് എഴുതിയതിലെ ശരിതെറ്റുകൾ അറിയില്ല. ഈ കത്തിന്‍റെ കാര്യവും അന്വേഷിക്കട്ടെ. അഴിമതി തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം വിശദമായി അന്വേഷിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. കത്ത് വ്യാജമാണോ എന്ന് അന്വേഷണത്തിലൂടെ ബോധ്യമാകും. തെറ്റ് ആരു ചെയ്താലും നടപടിയുണ്ടാകുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.

അതിനിടെ, ഡി.ആർ അനിലിന്‍റെ കത്തിനെ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. കുടുംബശ്രീയിൽ നിന്ന് പെട്ടെന്ന് ലിസ്റ്റ് കിട്ടാനാണ് കത്ത് എന്നാണ് അനിൽ പറഞ്ഞത്. ആ കത്തും ശരിയാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ആനാവൂർ നാഗപ്പൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Arya Rajendran Related to Letter Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.