തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ, ശിഹാബ് തങ്ങള്‍ ആത്മീ യ നേതാവല്ലെന്ന വാദം ആവർത്തിച്ച് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. എല്ലാ മതങ്ങള ുടെയും ആത്മീയ നേതാക്കളെ, വിശ്വാസമില്ലെങ്കില്പോലും താൻ ആദരിക്കും. എന്നാൽ, അവര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിമര്ശിക്കേണ്ടിവരുമെന്ന് ഒരു ദ്വൈവാരികക്ക് നൽകിയ അഭിമുഖത്തിൽ ആര്യാടൻ പറഞ്ഞു.
മുഹമ്മദലി ശിഹാബ് തങ്ങളെ വ്യക്തിപരമായി താനൊന്നും പറഞ്ഞിട്ടില്ല. ചില നയങ്ങളെയാണ് എതിര്‍ത്തത്. ലീഗ് പണ്ടത്തെ അല്ലാഹു അക്ബറും ഹമാരേ തക്ബീറും പറയുന്ന പാര്‍ട്ടിയല്ല. അവരുടെ കാഴ്ചപ്പാടുകളില്‍ വ്യത്യാസം വന്നു. അഭിമുഖത്തിൽ പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയെ രൂക്ഷമായാണ് വിമർശിക്കുന്നത്.
കോയമ്പത്തൂര്‍ സ്ഫോടനകേസിലെ അദ്ദേഹത്തിെൻറ പങ്കെന്താ? എങ്ങനെയാണ് അതില്‍നിന്ന് ഊരിപ്പോന്നത്? വോട്ട് തരാം എന്നുപറഞ്ഞ് പലരില്‍നിന്നും ഇവര്‍ കാശ് വാങ്ങിയത് തനിക്കറിയാമെന്നും ആര്യാടൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.