നിലമ്പൂർ: അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനത്തിൽ നീരസം പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര‍്യാടൻ ഷൗക്കത്ത്. പി.വി. അൻവർ എം.എൽ.എയുടെ തീരുമാനം വൈകിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.
ഡി.എം.കെ പ്രവേശനമടക്കം പ്രഖ്യാപനങ്ങൾ അൻവർ മുമ്പും നടത്തിയിട്ടുണ്ട്. പ്രളയത്തിൽ വീടുകൾ തകർന്ന ആദിവാസി കുടുംബങ്ങളെ അഞ്ചുവർഷമായിട്ടും പുനരധിവസിപ്പിച്ചിട്ടില്ല. യു.ഡി.എഫ് പ്രവേശനത്തിൽ യു.ഡി.എഫ് ആലോചിച്ചുവേണം തീരുമാനമെടുക്കാൻ. ചർച്ച ചെയ്യാതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപനത്തിന്റെ ഭാഗമായി 2016ൽ നടന്ന ആലോചന യോഗത്തിൽ ആര്യാടൻ മുഹമ്മദും കോൺഗ്രസും അതിനെ എതിർത്തിരുന്നു. എന്നാൽ അൻവർ അന്ന് ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളിലൊന്നും പി.വി. അന്‍വറിനെ കണ്ടിട്ടില്ല. യു.ഡി.എഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമെന്നും നിലമ്പൂരിലെ വീട്ടിൽ മാധ‍്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.