ആറ്റിങ്ങൽ: ആരോമലിന് വീട്ടിലും സഞ്ചാര സൗകര്യമൊരുക്കി തോന്നയ്ക്കൽ സ്കൂൾ. തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആരോമലെന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്ക് സ്കൂൾ പി.ടി.എ, എസ്.എം.സി സ്റ്റാഫ് കൗൺസിൽ എന്നിവർ സംയുക്തമായി അരലക്ഷം രൂപ മുടക്കി വീട്ടിൽ റാമ്പ് നിർമിച്ചുനൽകി.
സ്കൂളിൽ വീൽചെയർ കയറ്റാനുതകുന്ന റാമ്പുണ്ട്. എന്നാൽ, ആരോമലിന് വീട്ടിൽ വീൽ ചെയർ കയറാൻ സൗകര്യമില്ല. അത്യാവശ്യഘട്ടങ്ങളിൽ കുട്ടിയെ വീട്ടിൽ നിന്ന് റോഡിൽ എത്തിക്കാൻ വല്ലാതെ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് റാമ്പ് ഏറെ സഹായകമാകും.
വാർഡംഗം തോന്നയ്ക്കൽ രവി കുട്ടിക്ക് സമർപ്പിച്ചു. മുമ്പും പ്രത്യേക പരിഗണന വേണ്ട കുട്ടികളെ ചേർത്ത് നിർത്തുന്നതിന്റെ ഭാഗമായി ടോയ്ലറ്റ് ഉൾപ്പെടെ നിർമിച്ചുനൽകി സ്കൂൾ മാതൃകയായിരുന്നു.
പ്രിൻസിപ്പൽ ജെസി ജലാൽ, എച്ച്.എം. സുജിത്ത്. എസ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ, അധ്യാപിക സ്വപ്ന, പി.ടി.എ പ്രസിഡന്റ് ഇ. നസീർ, എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.