ആശ ലോറൻസിന്‍റെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന്​ മെഡി. കോളജ്​ പ്രിൻസിപ്പലിന്‍റെ പരാതി

കളമശ്ശേരി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മകൾ ആശ ലോറൻസിന്‍റെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്. പ്രതാപിന്‍റെ പരാതി. കളമശ്ശേരി പൊലീസിലാണ് പരാതി നൽകിയത്​.

ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട്​ ഹൈകോടതി നിർദേശപ്രകാരം തീരുമാനത്തിലെത്താൻ പ്രിൻസിപ്പൽ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നിശ്​ചയിച്ചിരുന്നു. ഇതിനിടെ ആശ ലോറൻസിന്‍റെ അഭിഭാഷകൻ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതായും ചൂണ്ടിക്കാട്ടിയാണ്​ പ്രിൻസിപ്പൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുക്കുമെന്ന്​ കളമശ്ശേരി സി.ഐ. എം.ബി.ലത്തീഫ് പറഞ്ഞു

Tags:    
News Summary - Asha Lawrence's lawyer threatened med. College principal's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.