മധുര: ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ നയങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇവരെ വളന്റിയർമാരായാണ് കേന്ദ്രം നിയമിച്ചത്. അതിനൊത്താണ് ആനുകൂല്യം നൽകുന്നത്.
ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് വേണ്ടത്. കേരളത്തിൽ സമരം ചെയ്യുന്ന ആശമാരോട് അനുഭാവമുണ്ടെങ്കിലും കേന്ദ്ര സർക്കാർ നയം മനസ്സിലാക്കി ഇവർ പിൻവാങ്ങണം.
മാത്രമല്ല മറ്റിടങ്ങളിലുള്ളവരുമായി ചേർന്ന് കേന്ദ്ര സർക്കാറിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തണമെന്നും അവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.