പൊലീസ് ഭീകരത തുറന്ന് കാട്ടി 'അശാന്തിയുടെ തിരം'

താനൂർ തിരദേശ പ്രദേശത്തെ  പോലിസ് ഭികരത തുറന്ന് കാട്ടുന്ന അശാന്തിയുടെ തിരം ഡോക്യുമെന്റെറി പ്രകാശനം ചെയ്​തു. ബീമാപ്പള്ളിയെ ഓർമിപ്പിക്കും വി്ധം കഴിഞ്ഞ മാർച്ച് 10ന് രാത്രി 2 മണിക്കാണ് 200 ഓളം പോലിസ് താനുർ കടപ്പുറത്തേക്ക് ഇരച്ച്​ കയറിയത്​. കൺമുന്നിൽ കണ്ടതെല്ലാം തല്ലി തകർത്ത പോലിസ് 100ലധികം ​പുരുഷൻമാരെ അറസ്റ്റ് ചെയ്തിരുന്നു. 

തങ്ങളെ ഭീകരമായി മർധിച്ച പൊലീസ്​ കൊടും കുറ്റവാളികളോടെന്നപോലെയാണ്​പെരുമാറിയതെന്ന്​ അറസ്​റ്റിലായവർ പറയുന്നു. രാത്രി ഉറങ്ങിക്കിടന്ന ഒരു ജനതക്കുനേരെ ചിന്തിക്കാനാവാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് പോലിസ്​ നടത്തിയത്. വിട്ടിലെ മുഴുവൻ സാധനങ്ങളും അടിച്ച് തകർത്ത് അരിശം തിരാത്ത പോലിസ് കേട്ടാലറക്കുന്ന അസഭ്യം വിളിച്ച്​ നരനായാട്ട് നടത്തി. ഒരു ജൻമം അധ്വാനിച്ച് ഉണ്ടാക്കിയ മുതൽ രൊറ്റ രാത്രികൊണ്ടാണ്​ 'നിയമപാലകർ' തകർത്തെറിഞ്ഞത്.  ആ രാത്രിയെപ്പറ്റി പറയുമ്പോൾ അവരുടെ കണ്ണിൽ നിസ്സഹായത തെളിയുന്നു. തങ്ങളെ സംരക്ഷിക്കേണ്ടവർ വിതച്ച അരക്ഷിതാവസ്ഥയിൽ നിന്ന്​ ഇന്നും കരകയറാൻ അവർക്ക്​ കഴിഞ്ഞിട്ടില്ല.

തിരദേശത്തോടുള്ള പോലിസി​​​​െൻറ മനോഭാവം പലവട്ടം നാം തിരിച്ചറിഞ്ഞതാണ്. ബിമാപ്പള്ളിയും മാറാടും ഉദാഹരണങ്ങൾ മാത്രം. താനുരിലെ പോലിസ് ഭികരതയും ഇതിനോട് കുട്ടിവായിക്കേണ്ടതുണ്ട് . കാരണം ഇതിനെല്ലാം ഒരുപാട് സാമ്യതകളുണ്ട്. തിരദേശവാസികൾ അപരിഷ്കൃതരും അപകടകാരികളുമാണെന്ന പൊതുബോധം നിർമിച്ചെടുത്താണ് ഭരണകുടം അക്രമത്തെ സാധിച്ചെടുക്കുന്നത്. അതുകൊണ്ടാണ് ഇതിനേക്കാൾ വലിയ രാഷ്ട്രിയ സംഘർഷം നടന്നിടത്ത്​ കാണാൻ കഴിയാത്ത ഭികര പോലിസ് അഴിഞ്ഞാട്ടത്തിന് ഇവർ വിധേയമാവുന്നത്. 

തോക്കി​​​​െൻറ പാത്തികൊണ്ടടിച്ച് കൊന്ന് കടപ്പുറത്തുകൂടെ വലിച്ചിഴച്ചിട്ടും ബിമാപ്പള്ളി വെടിവെപ്പ് കാതടപ്പിക്കുന്ന മൗനത്തിലാണ്ടത് അവർ  തിരദേശ-മുസ്ലിം ആയതിനാൽ മാത്രമാണ്. നിയമാനുസൃതമായ അക്രമത്തിന്റെ(legitimated use of physical force ) കുത്തകയാണ് (monopoly) സ്റ്റേറ്റ് എന്ന വെമ്പറിന്റെ നിരിക്ഷണം പ്രസക്തമാണിവിടെ. 

സംഭവം നടന്ന് മണിക്കുറിനുള്ളിൽ പോലിസിനെ ന്യായികരിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. പോലിസ് ഭികരതയോട് മുഖ്യധാരാ മാധ്യമങ്ങൾ പുറം തിരിഞ്ഞ് നിന്നപ്പോൾ വസ്തുനിഷ്ടമായി പുറത്ത് കൊണ്ട് വന്ന   മീഡിയ വണ്ണിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭികരവാദികളാക്കാനാണ് സഖാക്കൾ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ   തിരദേശ -മുസ്ലിം  വിരുദ്ധത വിണ്ടും തുറന്ന് കാട്ടുന്നതായിരുന്നു ലോക്കൽ സെക്രട്ടറിയുടെ പ്രസ്താവന. 10.24 മിനിറ്റാണ്  ഡോക്യുമെ​​​​െൻററിയുടെ ദൈർഘ്യം. എസ്.ഐ.ഒ താനൂർ ഏരിയയാണ് അണിയറ പ്രവർത്തകർ.     

Tags:    
News Summary - ashanthiyude theeram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.