കൊച്ചി: യൂനിവേഴ്സിറ്റി കോളേജിൽ നടന്നത് സംഘി മോഡൽ ആക്രമണമാണെന്ന് സംവിധായകൻ ആഷിക് അബു. ഫേസ്ബുക്കിലാണ് ആഷിഖ് അബു അഭിപ്രായ പ്രകടനം നടത്തിയത്.
ഒൗട്ട് സൈഡർ ആയി ക്യാമ്പസിൽ വരുന്ന മറ്റു വിദ്യാർഥികളെ സദാചാര വിരുദ്ധരും സാമൂഹ്യ വിരുദ്ധരുമായി മുദ്രകുത്തി കൂട്ടം ചേർന്ന് ആക്രമിക്കുക എന്നത് പ്രാകൃതമാണ്. എസ്.എഫ്.െഎയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽ പോലും അക്രമണം നടത്തിയവരെ ഇനി എസ്.എഫ്.െഎയുടെ കൊടി പിടിക്കാൻ അനുവദിക്കരുതെന്നും ആഷിഖ് അബു ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
" ഔട്ട് സൈഡർ " ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് 'സംഘി മോഡൽ 'ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . #ഇരകൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.