തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്ര ി പിണറായി വിജയൻ. സ്ത്രീകൾക്കു നേരെ പൊതു ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ തന്‍റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്‍റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്‍റെ ഭാഷ തെളിഞ്ഞു കണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യ ജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു.
മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.