തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള ആദ്യ തീരുമാനത്തിലുറച്ച് സർക്കാർ. ഇതുസംബന്ധിച്ച ആഭ്യന്തരവകുപ്പിെൻറ ഉത്തരവ് കലക്ടറുടെയും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും ഓഫിസുകളിൽ ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് കേസിൽ സർക്കാർ മലക്കംമറിെഞ്ഞന്ന തരത്തിൽ ആശയക്കുഴപ്പം ഉടലെടുക്കാൻ കാരണമായത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ബാർ കോഴ ആരോപണം നേരിട്ട കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയമസഭയിൽ അക്രമം നടത്തിയ സംഭവത്തിൽ അന്നത്തെ ആറ് എൽ.ഡി.എഫ് എം.എൽ.എമാർെക്കതിരെയുള്ള കേസാണ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചത്.
കേസ് പിൻവലിക്കുന്നതിൽ സർക്കാറിന് എതിർപ്പില്ലെന്നറിയിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയെങ്കിലും അത് കലക്ടറുടെയും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും ഓഫിസുകളിൽ ലഭിക്കുന്നതിൽ കാലതാമസമുണ്ടായി. ഇതുകാരണമാണ് സർക്കാർ ഉത്തരവിറക്കിയിട്ടും അപ്രകാരം തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകന് കഴിഞ്ഞദിവസം കോടതിയെ അറിയിക്കേണ്ടിവന്നത്. കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ അറിയിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, തിരുവനന്തപുരം കലക്ടർക്ക് ഫെബ്രുവരി ഒമ്പതിന് കത്ത് നൽകി. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതും തിരുവനന്തപുരം സി.ജെ.എം കോടതിയുടെ പരിഗണനയിലുള്ളതുമായ കേസ് കോടതിയുടെ അനുമതിയോടെ പിൻവലിക്കുന്നതിൽ സർക്കാറിന് എതിർപ്പില്ലെന്നും അക്കാര്യത്തിൽ ആവശ്യമായ നിർദേശം പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകണമെന്നുമാണ് എൽ- 4/05/17 ആഭ്യന്തരം എന്ന കത്തിലുള്ളത്.
അഡീഷനൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി െഡപ്യൂട്ടി സെക്രട്ടറിയാണ് കലക്ടർക്ക് കത്ത് കൈമാറിയത്. ഈ കത്ത് പ്രകാരമുള്ള തുടർനടപടികൾ ഉണ്ടാവുമെന്ന് സർക്കാർ വ്യക്തമാക്കി. കേസിൽ പ്രതികളായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരോട് ഏപ്രിൽ 21ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അന്ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിക്കും. കേസ് പിൻവലിക്കുന്നതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, സാമൂഹിക പ്രവർത്തകനായ എം.ടി. തോമസ് എന്നിവർ കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ തടസ്സ ഹരജിയുമായി കോടതിയിൽ എത്തിയിരുന്നു. കേസ് പിൻവലിക്കാൻ സർക്കാർ നീക്കമൊന്നും നടത്തുന്നില്ലെന്ന് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് തടസ്സഹരജികൾ കോടതി നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.