ചാലിയാർ പുഴയുടെ ഇരുകരകളിലുമായി മലയോര കുടിയേറ്റ കർഷകരും ആദിവാസികളും അടങ്ങുന്ന ജനവിഭാഗം വിധിയെഴുതുന്ന നിയമസഭ മണ്ഡലമാണ് ഏറനാട്. ജില്ലയിൽ വള്ളിക്കുന്ന്, തവനൂർ, കോട്ടക്കൽ നിയമസഭ മണ്ഡലങ്ങളോടൊപ്പം 2009 ലോക്സഭ തെരഞ്ഞെടുപ്പോടെ രൂപവത്കരിക്കപ്പെട്ട മണ്ഡലമാണ് ഏറനാട്.
വണ്ടൂർ മണ്ഡലത്തിലെ എടവണ്ണ, നിലമ്പൂർ മണ്ഡലത്തിലെ ചാലിയാർ, മഞ്ചേരി മണ്ഡലത്തിലെ ഊർങ്ങാട്ടിരി, കാവനൂർ, കുഴിമണ്ണ, അരീക്കോട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് ഏറനാട് നിലവിൽവന്നത്.
വയനാട് ലോക്സഭ മണ്ഡലത്തിലാണ് ഏറനാട്. 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന് 22,000 വോട്ട് ഭൂരിപക്ഷമാണ് ഏറനാട് നൽകിയത്. 2014ൽ എം.ഐ. ഷാനവാസിെൻറ ഭൂരിപക്ഷം മറ്റു മണ്ഡലങ്ങളിൽ ഗണ്യമായി കുറഞ്ഞപ്പോഴും 20,000 വോട്ടിെൻറ ലീഡ് നൽകി അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഏറനാടാണ്.
2019ൽ രാഹുൽ ഗാന്ധിക്ക് ഏറനാട് 56,000 വോട്ടിെൻറ ലീഡാണ് നൽകിയത്. ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനായി മത്സരിച്ചത് സി.പി.ഐ സ്ഥാനാർഥികളായിരുന്നു.
2011 തെരഞ്ഞെടുപ്പിലാണ് ഏറനാടിന് പ്രഥമ എം.എൽ.എ ഉണ്ടാവുന്നത്. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് പി.കെ. ബഷീർ യു.ഡി.എഫ് സ്ഥാനാർഥിയായി. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐ ജില്ല കമ്മിറ്റി അംഗം അഷറഫലി കാളിയത്ത് ആയിരുന്നു.
എന്നാൽ, ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവന്നതോടെ സി.പി.എം പ്രവർത്തകർ സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനും ആ തെരഞ്ഞെടുപ്പ് സാക്ഷിയായി.
എൽ.ഡി.എഫിനകത്തെ ആശയക്കുഴപ്പം മുതലാക്കിയ യു.ഡി.എഫ് 11,246 വോട്ടിന് വിജയിച്ചതോടെ പി.കെ. ബഷീർ ഏറനാടിെൻറ പ്രഥമ എം.എൽ.എ ആയി. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എൽ.ഡി.എഫ് നാലാം സ്ഥാനത്തായി.
2016ലും യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ബഷീർ തന്നെയായിരുന്നു. എൽ.ഡി.എഫിൽ സി.പി.ഐ സ്വതന്ത്രനായി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. അബ്ദുറഹ്മാൻ സ്ഥാനാർഥിയായി. 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറനാട്ടിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ, ആറുമാസത്തിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കം ഉപയോഗപ്പെടുത്താൻ എൽ.ഡി.എഫിനായില്ല.
യു.ഡി.എഫ് 12,893 വോട്ടിെൻറ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് യു.ഡി.എഫ് നേടിയത്. പക്ഷേ, എടവണ്ണ ഗ്രാമപഞ്ചായത്തിൽ ചരിത്രത്തിൽ രണ്ടാം തവണ എൽ.ഡി.എഫ് അധികാരത്തിലേറി. കുഴിമണ്ണയിൽ 18ൽ 18ഉം നേടി യു.ഡി.എഫ് തൂത്തുവാരി.
കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് (എം) സ്വീകരിക്കുന്ന നിലപാട് പ്രതിഫലിക്കുന്ന മലബാറിലെ നിയമസഭ മണ്ഡലമാണ് ഏറനാട്. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ 2000നടുത്ത് വോട്ട് കേരള കോൺഗ്രസിനുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും പോരാട്ടം ഇത്തവണ കനക്കും.
പി.കെ. ബഷീർ (യു.ഡി.എഫ്) -58,698
പി.വി. അൻവർ (സ്വത.) - 47,452
കെ.പി. ബാബുരാജൻ (ബി.ജെ.പി) -3,448
അഷ്റഫ് അലി കാളിയത്ത് (എൽ.ഡി.എഫ്) -2,700
ലീഡ്, പി.കെ. ബഷീർ -11,246
പി.കെ. ബഷീർ (യു.ഡി.എഫ്) -69,048
കെ.ടി. അബ്ദുറഹ്മാൻ (എൽ.ഡി.എഫ് സ്വത.) 56,155
കെ.പി. ബാബുരാജൻ ( ബി.ജെ.പി) -6,055
ലീഡ്, പി.കെ. ബഷീർ 12,893
രാഹുൽ ഗാന്ധി (യു.ഡി.എഫ്) - 92,909
പി.പി. സുനീർ (എൽ.ഡി.എഫ്) - 36,382
തുഷാർ വെള്ളാപ്പള്ളി (എൻ.ഡി.എ) -6,133
രാഹുൽ ഗാന്ധിയുടെ ലീഡ് - 56,527
യു.ഡി.എഫ് -77,043
എൽ.ഡി.എഫ് -66,941
യു.ഡി.എഫ് ലീഡ് -10,102
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
യു.ഡി.എഫ് -14
എൽ.ഡി.എഫ് -രണ്ട്
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് -14
എൽ.ഡി.എഫ് -ഏഴ്
ചാലിയാർ
യു.ഡി.എഫ് -എട്ട്
എൽ.ഡി.എഫ് -ആറ്
എടവണ്ണ
എൽ.ഡി.എഫ് -12
യു.ഡി.എഫ് -10
കുഴിമണ്ണ
യു.ഡി.എഫ് -18
കാവനൂർ
യു.ഡി.എഫ് -12
എൽ.ഡി.എഫ് -ഏഴ്
അരീക്കോട്
യു.ഡി.എഫ് -10
എൽ.ഡി.എഫ് -എട്ട്
കീഴുപറമ്പ്
യു.ഡി.എഫ് -ഏഴ്
വെൽഫെയർ സ്വത -രണ്ട്
എൽ.ഡി.എഫ് -അഞ്ച്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.