കൊച്ചി: കോതമംഗലത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ഹൈറേഞ്ചിെൻറ വീര്യമുണ്ട്. പിറവം കഴിഞ്ഞാൽ കേരള കോൺഗ്രസിെൻറ ശക്തി മാറ്റുരുക്കുന്ന ജില്ലയിലെ മണ്ഡലം. കെ.എം. ജോർജും ടി.എം. ജേക്കബും ടി.യു. കുരുവിളയും സ്വന്തമാക്കിയ മണ്ഡലത്തിൽ വീണ്ടും കേരള കോൺഗ്രസുകാരൻ വിജയക്കൊടി പാറിക്കണമെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭ പിടിച്ചെടുത്തതിന് പുറമെ കീരംപാറ, കോട്ടപ്പടി, നെല്ലിക്കുഴി, പല്ലാരിമംഗലം പഞ്ചായത്തുകൾ എൽ.ഡി.എഫ് സ്വന്തമാക്കിയിരുന്നു. നഗരസഭയിൽ എൽ.ഡി.എഫ് 17, യു.ഡി.എഫ് 14 എന്നിങ്ങനെയാണ് കക്ഷിനില. കവളങ്ങാട്, കുട്ടമ്പുഴ, പിണ്ടിമന, വാരപ്പെട്ടി പഞ്ചായത്തുകളാണ് യു.ഡി.എഫ് നേടിയത്. നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ നോക്കിയാൽ എൽ.ഡി.എഫിനാണ് മേൽക്കൈ.
ആരാകും സ്ഥാനാർഥികൾ
2016ൽ ടി.യു. കുരുവിളയെ അട്ടിമറിച്ച് സി.പി.എമ്മിെൻറ ആൻറണി ജോൺ വിജയിച്ചത് മണ്ഡല ചരിത്രത്തിൽ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിനാണ്. യുവ എം.എൽ.എ എന്ന പ്രഭാവത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തെതന്നെ വീണ്ടും മത്സരിപ്പിക്കാൻ സി.പി.എം നടപടി തുടങ്ങി.
യു.ഡി.എഫിൽ അര ഡസൻ പേരുകൾ കേൾക്കുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല പ്രസിഡൻറ് ഷിബു തെക്കുംപുറത്തിെൻറ പേരാണ് മുന്നിൽ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, മുൻ വനിത കമീഷൻ അധ്യക്ഷ ലിസി ജോസ് എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. ഏറ്റവും നാടകീയമായ പേര് ഉയരുന്നത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടെൻറതാണ്. യു.ഡി.എഫിൽ സീറ്റ് വെച്ചുമാറ്റം ഉണ്ടായാൽ കുഴൽനാടൻ രംഗത്തുവരുമെന്നാണ് സൂചന.
മണ്ഡല സ്ഥിതി വിവരം
കോതമംഗലം മുനിസിപ്പാലിറ്റി, കോതമംഗലം താലൂക്കിലെ കീരംപാറ, കോട്ടപ്പടി, നെല്ലിക്കുഴി, പല്ലാരിമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, പിണ്ടിമന, വാരപ്പെട്ടി പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം.
വർഷം, വിജയി, പാർട്ടി, എതിരാളി, ഭൂരിപക്ഷം എന്ന ക്രമത്തിൽ
1965 കെ.എം. ജോർജ് (കെ.സി) എൻ.പി. വർഗീസ് 546
1967 ടി.എം. മീതിയൻ (സി.പി.എം) എം.ഐ. മാർക്കോസ് 6388
1970 എം.ഐ. മാർക്കോസ് (സ്വത) ടി.എം. മീതിയൻ 1327
1977 എം.വി. മണി (െക.ഇ.സി) എം.ഇ. കുര്യാക്കോസ് 3091
1980 ടി.എം. ജേക്കബ് (കെ.സി.ജെ) എം.വി. മണി 7513
1982 ടി.എം. ജേക്കബ് (കെ.സി.ജെ) ടി.എം. മീതിയൻ 4062
1987 ടി.എം. ജേക്കബ് (കെ.സി.ജെ) ടി.എം. പൈലി 2132
1991 വി.ജെ. പൗലോസ് (കോൺ) ടി.എം. പൈലി 7372
1996 വി.ജെ. പൗലോസ് (കോൺ) ടി.എം. മീതിയൻ 6091
2001 വി.ജെ. പൗലോസ് (കോൺ) പ്രഫ. ബേബി എം. വർഗീസ് 12,423
2006 ടി.യു. കുരുവിള (കെ.സി) വി.ജെ. പൗലോസ് 1814
2011 ടി.യു. കുരുവിള (കെ.സി) സ്കറിയ തോമസ്) 12,222
2019 ലോക്സഭ
ഡീൻ കുര്യാക്കോസ് (യു.ഡി.എഫ്) -67,942
ജോയ്സ് ജോർജ് (എൽ.ഡി.എഫ്) -47,346
ബിജു കൃഷ്ണൻ (എൻ.ഡി.എ) -12,092
ഭൂരിപക്ഷം -20,596
2016 നിയമസഭ
ആൻറണി ജോൺ (സി.പി.എം) 64,977
ടി.യു. കുരുവിള (കെ.ഇ.സി -എം) 45,926
പി.സി. സിറിയക് (എൻ.ഡി.എ) 12,898
ഭൂരിപക്ഷം -19,051
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ് -61,280
എൽ.ഡി.എഫ് -63,397
എൻ.ഡി.എ -13,209aa
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.