കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുകൾ 15 എണ്ണം കഴിഞ്ഞെങ്കിലും പെരുമ്പാവൂരുകാർക്ക് എം.എൽ.എമാർ ഇതുവരെ ഏഴുപേർ മാത്രം. പി. ഗോവിന്ദപ്പിള്ളയെ മൂന്നുവട്ടവും പി.ആർ. ശിവനെ രണ്ടുവട്ടവും പി.പി. തങ്കച്ചനെ നാലുവട്ടവും സാജു പോളിനെ മൂന്നുവട്ടവും മണ്ഡലം നെഞ്ചിലേറ്റി. 2016ൽ എൽദോസ് കുന്നപ്പിള്ളിയെ വിജയിപ്പിച്ച മണ്ഡലം തുടർവിജയങ്ങൾ നൽകുന്ന പാരമ്പര്യം തുടരുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഇടതും വലതും കുത്തകയാക്കുമെന്ന് തോന്നിപ്പിക്കുന്ന കാലത്തൊക്കെ മാറിമറിഞ്ഞതാണ് പെരുമ്പാവൂരിെൻറ രാഷ്ട്രീയം.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വർധിതവീര്യമാണ് കോൺഗ്രസ് ക്യാമ്പിൽ. അതിന് പ്രധാന കാരണം പെരുമ്പാവൂർ മുനിസിപ്പാലിറ്റി എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാനായതാണ്. 27 വാർഡുള്ള ഇവിടെ വിമതനടക്കം 14 സീറ്റ് യു.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിന് എട്ട്, ബി.ജെ.പിക്ക് നാല്, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതുകൂടാതെ കൂവപ്പടി, മുടക്കുഴ, ഒക്കൽ, വെങ്ങോല പഞ്ചായത്തുകളും യു.ഡി.എഫ് ഭരണത്തിലാണ്. അശമന്നൂർ, രായമംഗലം, വേങ്ങൂർ പഞ്ചായത്തുകളിലാണ് എൽ.ഡി.എഫ് ഭരണം.
എന്നാൽ, ഇത് കണക്കിലെടുക്കേണ്ടെന്ന അഭിപ്രായമാണ് എൽ.ഡി.എഫിന്. പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൽ ഗ്രൂപ്പുപോര് കടുത്തുവെന്നും മികച്ച സ്ഥാനാർഥിയെ അവതരിപ്പിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും ഇടതുക്യാമ്പ് വിലയിരുത്തുന്നു. കമ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള മൂന്നുവട്ടം ജയിച്ച മണ്ഡലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ അതികായനായ പി.പി. തങ്കച്ചൻ നാലുവട്ടവും വിജയക്കൊടി പാറിച്ചിട്ടുണ്ട്.
വെങ്ങോല പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ടുസീറ്റ് ട്വൻറി20 യുടെ അക്കൗണ്ടിലാണ്. പഞ്ചായത്തിൽ 6532 വോട്ട് സംഘടന നേടി. 2016ൽ പെരുമ്പാവൂർ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചത് 7193 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ്. ട്വൻറി20 നിയമസഭ തെരഞ്ഞെടുപ്പിൽ എടുക്കുന്ന നിലപാടും പ്രധാനമാണ്.
ആരാകും സ്ഥാനാർഥികൾ
യു.ഡി.എഫ് ക്യാമ്പിൽ സംശയമില്ല, നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിതന്നെ. സംസ്ഥാന ഭരണം തിരിച്ചുപിടിക്കണമെന്ന കണക്കുകൂട്ടലിൽ ഗ്രൂപ്പുകൾ തലപൊക്കരുതെന്ന് കർശന നിർദേശമാണ് നൽകിയത്. സമുദായ ഫാക്ടറും കുന്നപ്പിള്ളിക്ക് അനുകൂലമായതിനാൽ ആ നിലക്കും ഭീഷണിയില്ല.
എൽ.ഡി.എഫിൽ സി.പി.എം കുത്തകയെന്ന് പറയാവുന്ന മണ്ഡലം ഇക്കുറി കേരള കോൺഗ്രസിന് നൽകുമോയെന്ന ചോദ്യം സജീവമാണ്. അങ്ങനെയെങ്കിൽ ബാബു ജോസഫിെൻറ പേരാണ് ഉയരുന്നത്. 2010ൽ കാലടി ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് ജയിച്ച അദ്ദേഹം കൂവപ്പടി സ്വദേശിയുമാണ്. മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം ജയിച്ച സാജു പോളിനെതന്നെ വീണ്ടും മത്സരിപ്പിക്കണമെന്നും ആവശ്യമുണ്ട്. അങ്ങനെയെങ്കിൽ പോരാട്ടം കനക്കും. എൻ.സി. മോഹനെൻറ പേരും ഉയരുന്നു.
മണ്ഡല സ്ഥിതി വിവരം
പെരുമ്പാവൂർ മുനിസിപ്പാലിറ്റി, കുന്നത്തുനാട് താലൂക്കിലെ അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, െവങ്ങോല, വേങ്ങൂർ പഞ്ചായത്തുകൾ എന്നിവയാണ് പെരുമ്പാവൂർ മണ്ഡലത്തിെൻറ അതിരുകൾ.
െതരഞ്ഞെടുപ്പ് ചരിത്രം –പെരുമ്പാവൂർ
വർഷം വിജയി പാർട്ടി എതിരാളി ഭൂരിപക്ഷം എന്ന ക്രമത്തിൽ
1957 പി. ഗോവിന്ദപ്പിള്ള (സി.പി.ഐ) കെ.എ. ദാമോദര മേനോൻ 899
1960 കെ.എം. ചാക്കോ (കോൺഗ്രസ്) പി. ഗോവിന്ദപ്പിള്ള 5800 1965 പി. ഗോവിന്ദപ്പിള്ള (സി.പി.എം) സി.പി. പൗലോസ് 8391
1967 പി. ഗോവിന്ദപ്പിള്ള (സി.പി.എം) കെ.ജി.ആർ. കർത്ത 5165
1970 പി.ഐ. പൗലോസ് (കോൺഗ്രസ്) പി.കെ. ഗോപാലൻ നായർ 4441
1977 പി.ആർ. ശിവൻ (സി.പി.എം) പി.ഐ. പൗലോസ് 1747
1980 പി.ആർ. ശിവൻ (സി.പി.എം) എ.എ. കൊച്ചുണ്ണി മാസ്റ്റർ 7070
1982 പി.പി. തങ്കച്ചൻ (കോൺഗ്രസ്) പി.ആർ. ശിവൻ 6252
1987 പി.പി. തങ്കച്ചൻ (കോൺഗ്രസ്) രാമൻ കർത്ത 7105
1991 പി.പി. തങ്കച്ചൻ (കോൺഗ്രസ്) ആലുങ്കൽ ദേവസി 3311
1996 പി.പി. തങ്കച്ചൻ (കോൺഗ്രസ്) രാമൻ കർത്ത 4783
2001 സാജു പോൾ (സി.പി.എം) പി.പി. തങ്കച്ചൻ 1188
2006 സാജു പോൾ (സി.പി.എം) ഷാനിമോൾ ഉസ്മാൻ 12461
2011 സാജു പോൾ (സി.പി.എം) ജയ്സൺ ജോസഫ് 3382
2019 ലോക്സഭ
ബെന്നി ബഹനാൻ (കോൺഗ്രസ്) 69,526
ഇന്നസെൻറ് (സി.പി.എം) 46,903
എ.എൻ. രാധാകൃഷ്ണൻ (ബി.ജെ.പി) 22,954
ഭൂരിപക്ഷം -22,623
2016 നിയമസഭ
എൽദോസ് കുന്നപ്പിള്ളി (കോൺഗ്രസ്) 64,285
സാജു പോൾ (സി.പി.എം) 57,197
ഇ.എസ്. ബിജു (ബി.ജെ.പി) 19,731
ഭൂരിപക്ഷം -7088
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ് -61,442
എൽ.ഡി.എഫ് -58,266
എൻ.ഡി.എ -19,092
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.