ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും -ഉമ്മൻചാണ്ടി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിലെ ട്രെൻഡ് ആവർത്തിക്കും. ഉപതെരഞ്ഞെടുപ്പിനായി യു.ഡി.എഫ് തയാറെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ വലിയ ഭൂരിപക്ഷം നേടും. പാലാ ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ് നേരിട്ടത് ഒറ്റക്കെട്ടായാണ്. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ ഫലത്തെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മരട് ഫ്ലാറ്റ് വിഷയത്തിൽ കേന്ദ്ര സർക്കാറിനെ സമീപിക്കാനാകുമോ എന്ന് നോക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി വിഷയത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Assembly By Election Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.